കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടാതെ ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്. പ്രവൃത്തികൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ്…
Read MoreCategory: KERALA
‘നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ’; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
യുവപ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും (ജി.പി) ഗോപികയും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിവാഹശേഷം തങ്ങളുടെ ഓരോ കൊച്ചു വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുള്ള താരജോഡികൾ ഇത്തവണ ഗോപികയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വാർത്തകളിൽ നിറയുന്നത്. പ്രിയതമയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ജി.പി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. തന്റെ ജീവിതത്തിലേക്ക് ഗോപിക കടന്നുവന്നതോടെ ലോകത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറിയെന്നും ജീവിതത്തിന് പുതിയൊരു കാഴ്ചപ്പാടുണ്ടായെന്നും ജി.പി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഗോപികയ്ക്കൊപ്പമുള്ള യാത്രകളും നിമിഷങ്ങളും തനിക്ക് ഏറെ പുതുമയുള്ളതാണെന്നും വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ തന്നെ സ്നേഹം പഠിപ്പിച്ചതിന്…
Read Moreകുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വരട്ടെ എന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്). ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിൽ നേതാവ് അസ്ലം മഷ്ഹൂർ തങ്ങളാണ് ഈ പരാമർശം നടത്തിയത്. കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മെയ് നാലിന് വോട്ടെണ്ണൽ കഴിയുമ്പോൾ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായി വരണമെന്ന് അദ്ദേഹം ആശംസിച്ചു. മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രസ്താവന. വേദിയിലുണ്ടായിരുന്നവർ ആരും തന്നെ…
Read Moreകേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലുണ്ടായിരുന്ന മഴ പ്രവചനത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാലാണ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച…
Read Moreതണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
മൂന്നാർ : വേനലവധിക്കാലത്ത് തണുപ്പാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് വികിരണത്തിന്റെ അളവ് (UV Index) വർദ്ധിക്കുന്നു. നിലവിൽ എട്ടാണ് മൂന്നാറിലെ വികിരണ സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സൂചിക 11-ലേക്ക് എത്തിയാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കഠിനമായ ചൂടിനൊപ്പം വികിരണ തോതും വർദ്ധിക്കുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാലാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. അപകടകരമായ സാഹചര്യ കണക്കിലെടുത്ത് മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ…
Read Moreതൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളിക്കളഞ്ഞു. നേരത്തെ കേരള ഹൈക്കോടതിയും സമാനമായ ആവശ്യം നിരസിച്ചിരുന്നു. ഇതോടെ വിചാരണക്കോടതി വിധിച്ച മൂന്നു വർഷം തടവും പിഴയും നിലനിൽക്കും. കോടതി വിധി വന്നതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആന്റണി രാജുവിന് ആറു വർഷത്തെ അയോഗ്യതയും നേരിടേണ്ടി വരും. 1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശ പൗരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിലെ…
Read Moreവിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ
കൊച്ചി: നിയമ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ 22-കാരൻ അറസ്റ്റിലായി. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് എടത്തല പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 22-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മണലിമുക്ക്-തേവക്കൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞുനിർത്തുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാനും ഇയാൾ ശ്രമിച്ചു. അക്രമത്തിന് ശേഷം സ്കൂട്ടറിൽ കടന്നുകളഞ്ഞ പ്രതിയുടെ വാഹന നമ്പർ ഉൾപ്പെടുത്തിയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. എടത്തല പഞ്ചായത്ത്…
Read Moreജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;
ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ഉഷ്ണത്തിന് അല്പം ആശ്വാസമേകി മഴയെത്തുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബുധനാഴ്ച നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പും ജാഗ്രതയും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്.…
Read Moreവയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് ‘മുക്കിയ’ ആപ്പിലെ വിവരങ്ങള്‍ പുറത്ത്
കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ കോൺഗ്രസ് രൂപീകരിച്ച ‘സ്റ്റാൻഡ് വിത്ത് വയനാട്’ മൊബൈൽ ആപ്പ് വഴിയുള്ള ഫണ്ട് ശേഖരണത്തിൽ സുതാര്യതയില്ലെന്ന ആരോപണം ശക്തമാകുന്നു. ആപ്പിൽ രേഖപ്പെടുത്തിയ തുകയും പാർട്ടി നേതൃത്വം നേരത്തെ പുറത്തുവിട്ട കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഐടി വിദഗ്ധനായ രജിത്ത് രാമചന്ദ്രൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ നൽകിയ വിശദീകരണമനുസരിച്ച് 5.38 കോടി രൂപയാണ് പാർട്ടിയുടെ അക്കൗണ്ടിലെത്തിയത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് 1.05 കോടി…
Read More