തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്. സംഘർഘം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയ്ക്കെതിരെ ആദ്യം കേസെടുത്തിരുന്നില്ല. പിന്നാലെ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണവുമായി വി കെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തിയിരുന്നു. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്ത പൊലീസ് നിലപാട് പുനഃപരിശോധിക്കണം എന്നും വി കെ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. മാർച്ചിനിടെ…
Read MoreCategory: KERALA
രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ചത് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം. ജനവാസ മേഖലയിൽ പതിച്ച മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപകരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബൈക്ക് യാത്രികരുടെ പുറത്ത് ഉപകരണം പതിക്കുകയായിരുന്നു. ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാൽ പരുക്കേറ്റില്ല. ഹൈഡ്രജൻ ബലൂണിൽ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്. സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിന്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം…
Read Moreകെഎസ്ആർടിസിയുടെ ‘റോഡിലെ കൊട്ടാരം’ ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
തിരുവനന്തപുരം: യാത്രക്കാരെ കാറിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി പുറത്തിറക്കുന്ന അത്യാധുനിക ബിസിനസ് ക്ലാസ് ബസുകൾ ഉടൻ സർവീസ് ആരംഭിക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പുതിയ ബസ് ഓടിച്ച് ഇതിന്റെ ഫീച്ചറുകൾ വിശദീകരിച്ചു. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ വമ്പൻ സൗകര്യങ്ങളുമായാണ് വോൾവോയുടെ ഏറ്റവും പുതിയ മോഡൽ ബസുകൾ എത്തുന്നത്. വിമാനത്തിന് സമാനമായ സൗകര്യങ്ങൾ ബസിനുള്ളിൽ യാത്രക്കാരുടെ സഹായത്തിനായി ബസ് ഹോസ്റ്റസിന്റെ സേവനമുണ്ടാകും. ഓരോ സീറ്റിലും കോളിംഗ് ബെൽ, ടിവി, സേഫ്റ്റി ബെൽറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഫോണിലെ…
Read More‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി
ഡൽഹി: ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുത് ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നൽകി. സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിപ്പിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം .
Read Moreഅമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
കണ്ണൂര്‍: പേരാവൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ സ്വദേശിനി ഗീതമ്മയാണ് (50) മരിച്ചത്. മകന്‍ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ ലഹരിമരുന്നിന് അടിമയെന്ന് പൊലീസ് പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാകമ്മിറ്റിയംഗമാണ് ഗീതമ്മ. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. അമ്മയും മകനും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നലെയും ഇരുവരും വഴക്ക് കൂടി. ഇതില്‍ പ്രകോപിതനായ മകന്‍ കത്തിയെടുത്ത് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. കിടപ്പുമുറിയില്‍ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. വീട്ടില്‍ ഈസമയത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.…
Read Moreമൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ ‘കോബ്ര’ സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. അണലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമായി പറയാന്‍ സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ചായക്കടയില്‍ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാള്‍ക്ക് ഇയാള്‍ പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. പല തവണ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തു.
Read More‘അതിഥി ദേവോ ഭവ’: മദ്യലഹരിയിൽ വീട് മാറി കയറി ‘അതിഥിതൊഴിലാളി’, സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!
ഇടുക്കി: കട്ടപ്പനയില്‍ അതിഥി തൊഴിലാളി പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. ഇയാള്‍ മുറിക്കുള്ളില്‍ കയറിയതോടെ മുറിയുടെ വാതില്‍ ലോക്കാകുയായിരുന്നു. ഉടനെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി അതിഥി തൊഴിലാളിയെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. 5പൊലീസ് വീടെവിടെ എന്ന് ചോദിച്ചപ്പോള്‍ ഇതിന് അടുത്താണെന്ന് പറഞ്ഞ് അതിഥി തൊഴിലാളി ചൂണ്ടിക്കാണിക്കുന്നത് വീഡിയോയില്‍ കാണാം.
Read Moreഅതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അതിജീവിതയും, പിന്തുണയുമായി ഒപ്പം നിൽക്കുന്നവരും നിവേദനം നൽകി. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കങ്ങൾക്കിടെയാണ് എതിർപ്പുമായി അതിജീവിതയുടെ കത്ത്. കഴിഞ്ഞ മാസമാണ്, ഹണി എം വർഗീസ് ഉൾപ്പെടെയുള്ള അഞ്ച് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിമാർക്ക് ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച്, സുപ്രീംകോടതി കൊളീജിയത്തിന് ഹൈക്കോടതി ശിപാർശ കൈമാറുകയും ചെയ്തു. ഇതോടെയാണ്…
Read Moreകേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും…
Read Moreപകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
വളാഞ്ചേരി: പൊതുഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതി അറസ്റ്റില്‍. വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസിനെയാണ് (30) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വ്യാപാര സ്ഥാപനങ്ങളുടേയും മറ്റും പ്രൊമോഷണല്‍ വ്‌ളോഗുകള്‍ എടുക്കുന്നയാളാണ് നിയാസ് കൊട്ടാരം. പൊതുജനാരോഗ്യത്തിനും പരിസരശുചിത്വത്തിനും വെല്ലുവിളിയുണ്ടാക്കി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
Read More