ബെംഗളൂരു: നഗരത്തിലെ പ്രധാന പച്ചക്കറി-പൂവ് വിപണിയായ കെ.ആർ. മാർക്കറ്റിൽ പ്രവേശിക്കുന്ന ചരക്കുവാഹനങ്ങൾക്ക് 350 രൂപ വരെ പ്രവേശന ഫീസ് ഈടാക്കാൻ നിർദ്ദേശം. സ്മാർട്ട് ഗേറ്റും ഡിജിറ്റൽ ഫീസ് ശേഖരണ സംവിധാനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷനാണ് പുതിയ നിരക്കുകൾ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം ആറോ അതിലധികമോ ടയറുകളുള്ള ട്രക്കുകൾക്കും വലിയ വാഹനങ്ങൾക്കും ഒരു തവണത്തെ പ്രവേശനത്തിന് 350 രൂപ നൽകണം. നാല് ചക്രമുള്ള ചരക്കുവാഹനങ്ങൾക്ക് 100 രൂപയും ത്രീ വീലറുകൾക്ക് 75 രൂപയുമാണ് ഫീസ്. മാർക്കറ്റിലെ പ്രവേശനവും പുറത്തുപോകലും ആധുനികീകരിക്കുന്നതിനായി…
Read MoreCategory: BENGALURU NEWS
നഗരത്തിലെ പുതിയ പാർക്കിംഗ് നിയമം; വീടിന് മുന്നിലെ പാർക്കിംഗിനും പോക്കറ്റ് കീറും; പൊതുജനങ്ങളുടെ നിർദേശങ്ങൾ ഈ ദിവസം വരെ ജി.ബി.എയെ അറിയിക്കാം; വിശദാംശങ്ങൾ
ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) പുറത്തിറക്കിയ കരട് പാർക്കിംഗ് നയത്തിന്മേൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 10 വരെ നീട്ടി. വീടുകൾക്ക് പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് പ്രതിവർഷം 25,000 രൂപ വരെ ഫീസ് ഈടാക്കുക, സ്വകാര്യ സ്ഥലങ്ങൾ പാർക്കിംഗിനായി വിട്ടുനൽകിയാൽ സ്വത്ത് നികുതിയിൽ ഇളവ് നൽകുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് പുതിയ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 10-നാണ് സംസ്ഥാന സർക്കാർ ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിംഗ്) റൂൾസ്, 2026’ എന്ന പേരിലുള്ള കരട് നയം പുറത്തിറക്കിയത്. ഇതിനെതിരെ സമ്മിശ്ര…
Read Moreബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്ക് സമ്പൂർണ്ണ നിരോധനം
ബെംഗളൂരു: ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നാളെ (സെപ്റ്റംബർ 4, വെള്ളിയാഴ്ച) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറാണ് (മൃഗസംരക്ഷണം) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സെപ്റ്റംബർ 4-ന് നഗരത്തിലെ കശാപ്പുശാലകളുടെ പ്രവർത്തനവും കടകൾ വഴിയുള്ള മാംസവിൽപ്പനയും പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. നിരോധനം ഒരു ദിവസത്തേക്ക് മാത്രമായിരിക്കുമെന്നും പൊതുജനങ്ങളും വ്യാപാരികളും നിർദ്ദേശം കർശനമായി പാലിക്കണമെന്നും ജിബിഎ പ്രസ്താവനയിൽ അറിയിച്ചു. നിർദ്ദേശം ലംഘിച്ച് മാംസവിൽപ്പന നടത്തുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കർശന നിയമനടപടികൾ…
Read Moreഎയ്‌റോ ഇന്ത്യ 2027 ബെംഗളൂരുവിൽ: ആഗോള വ്യോമ പ്രദർശനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു
ബെംഗളൂരു : രാജ്യത്തിന്റെ സോഫ്റ്റ്‌വെയർ, എയ്‌റോസ്‌പേസ് തലസ്ഥാനമായ ബെംഗളൂരു വീണ്ടും ഒരു പ്രമുഖ ആഗോള വ്യോമ പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഏറോ ഇന്ത്യ 2027-ന്റെ 16-ാമത് പതിപ്പ് ബെംഗളൂരുവിലെ പ്രശസ്തമായ യെലഹങ്ക വ്യോമസേനാ സ്റ്റേഷനിൽ വെച്ച് നടക്കും. 2027 ഫെബ്രുവരി 8 മുതൽ 12 വരെ അഞ്ച് ദിവസങ്ങളിലായാണ് ഈ ബൃഹത്തായ എയ്‌റോസ്‌പേസ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ ഉൽപ്പാദന വകുപ്പിന് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) ആണ് ഈ മെഗാ ഇവന്റിന്റെ മുഖ്യ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. പ്രദർശനത്തിന്റെ…
Read Moreബെംഗളൂരുവിലെ പ്രശസ്തമായ പാരീസ് പാനിനി കഫേയിലെ ഭക്ഷണത്തിൽ പുഴു; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഫ്രഞ്ച് സാൻഡ്‌വിച്ച് ആൻഡ് റാപ്പ് ഫ്രാഞ്ചൈസിയായ ‘പാരീസ് പാനിനി’യിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഓർഡർ ചെയ്ത ഭക്ഷണത്തിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന് വ്യക്തമാക്കി ഉപഭോക്താവ് പങ്കുവെച്ച പോസ്റ്റും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നഗരത്തിൽ കഫേകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ശുചിത്വവും ഭക്ഷണ ഗുണനിലവാരവും തീർത്തും നിരാശാജനകമാണെന്ന വിമർശനമാണ് ഇതോടെ ഉയരുന്നത്. സോഷ്യൽ മീഡിയയിൽ പ്രതിഷേധം അൻവേഷ മാജി എന്ന ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇക്കാലത്ത് ഭക്ഷണശാലകളിലെ…
Read Moreകാറിലിരുന്ന് ഓഫീസ് മീറ്റിംഗ് ഇനി നടക്കില്ല! ഐ.ടി ജീവനക്കാർക്ക് പണികൊടുക്കാൻ ബെംഗളൂരു പൊലീസ്
ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലെ (ഒ.ആർ.ആർ) ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ നിർദേശവുമായി ബംഗളൂരു ട്രാഫിക് പൊലീസ്. വാഹനമോടിക്കുമ്പോൾ ജീവനക്കാർ ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ നിർദേശം നൽകണമെന്ന് ട്രാഫിക് പൊലീസ് ഐ.ടി കമ്പനികളോട് ആവശ്യപ്പെട്ടു. ഔട്ടർ റിംഗ് റോഡിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി തയ്യാറാക്കിയ കോർപ്പറേറ്റ് മൊബിലിറ്റി പ്രസന്റേഷന്റെ ഭാഗമായാണ് ഈ ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡ്രൈവിംഗിനിടയിൽ ഫോൺ കോളുകളിലും ഓൺലൈൻ മീറ്റിംഗുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡ്രൈവർമാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും വാഹനം വേഗത കുറയ്ക്കുന്നതിനും പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനും ഇടയാക്കുമെന്നും പൊലീസ്…
Read Moreഇന്ന് നഗരത്തിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക! നഗരമധ്യത്തിൽ റൂട്ട് മാറും; ഈ വഴികളിൽ ഗതാഗത നിരോധനം; വഴിതിരിച്ചുവിട്ട് പൊലീസ്
ബെംഗളൂരു: ഫ്രീഡം പാർക്കിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയുടെ പശ്ചാത്തലത്തിൽ സെൻട്രൽ ബംഗളൂരുവിൽ ട്രാഫിക് പൊലീസിന്റെ ഗതാഗത നിയന്ത്രണവും പാർക്കിംഗ് വിലക്കും ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് പ്രതിഷേധ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഫ്രീഡം പാർക്ക്, കെ.ജി റോഡ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. മൈസൂർ ബാങ്ക് സർക്കിളിൽ നിന്നും കെ.ജി റോഡ് വഴി ഫ്രീഡം പാർക്ക് ഭാഗത്തേക്ക് വന്ന്…
Read Moreകർണാടകയിലെ ട്രെക്കിങ് ഇനി ‘അത്ര എളുപ്പമല്ല’! മനുഷ്യൻ കാടുകയറും മുൻപ് വനംവകുപ്പ് വരും
ബെംഗളൂരു: വനമേഖലകളിലെയും വന്യജീവി സങ്കേതങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കർണാടകയിലുടനീളം ട്രെക്കിങ്ങിനും ഇക്കോ-ട്രെയിൽ പ്രവർത്തനങ്ങൾക്കും സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) പുറപ്പെടുവിച്ച് വനംവകുപ്പ്. വനത്തിനുള്ളിലെ അപകടങ്ങളും വന്യജീവി ആക്രമണങ്ങളും വർധിച്ച സാഹചര്യത്തിലാണ് നടപടി. വനം വകുപ്പിന് കീഴിലുള്ള 39 പ്രധാന ട്രെക്കിങ് പാതകളിലും പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും. പാതകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് റൂട്ട് അടിസ്ഥാനമാക്കിയുള്ള സുരക്ഷാ പരിശോധനകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി ക്ലിപ്പ് ചെയ്യുന്നതിലൂടെ തിരക്ക് ഒഴിവാക്കാനും കൃത്യമായ നിരീക്ഷണത്തിന് സാധിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.…
Read Moreമൈസൂരു ദസറ ആഘോഷങ്ങൾ കൂടുതൽ ആകർഷകമാക്കും; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങൾ കൂടുതൽ ആകർഷകവും പുതുമയുള്ളതുമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ മികച്ച രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡിയുമായും സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. ദസറയുടെ പരമ്പരാഗത പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ പുതുതലമുറയുടെ ആശയങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ടോർച്ച് ലൈറ്റ് പരേഡ് ഉൾപ്പെടെയുള്ളവ കൂടുതൽ മനോഹരമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദസറ ഘോഷയാത്രയിൽ മൈസൂരു കലാകാരന്മാരുടെ ടാബ്ലോകൾ ഉൾപ്പെടുത്തുന്നതിനായി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സുമായി ആശയവിനിമയം…
Read Moreദേശീയപാതയിൽ ടോൾ നിരക്ക് കൂട്ടി: ഇന്ന് അർദ്ധരാത്രി മുതൽ വർധന നിലവിൽ വരും, പ്രതിഷേധവുമായി യാത്രക്കാർ
ബെംഗളൂരു: ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന വാഹന ഉടമകൾക്ക് കനത്ത തിരിച്ചടിയായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടോൾ നിരക്കുകൾ വർധിപ്പിച്ചു. നെലമംഗല-ദേവിഹള്ളി പാതയിലെ ടോൾ പ്ലാസകളിലാണ് ഇന്ന് (സെപ്റ്റംബർ 1) അർദ്ധരാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ നിരക്ക് കൂട്ടിയത്. വാഹനങ്ങളുടെ തരം അനുസരിച്ച് 5 രൂപ മുതൽ 10 രൂപ വരെയാണ് വർധന വരുത്തിയിരിക്കുന്നത്. നെലമംഗല-ദേവിഹള്ളി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ടോൾ പ്ലാസകളിലാണ് ഈ വിലവർധനവ് നടപ്പിലാക്കുന്നത്. ടോൾ നിരക്കുകളിലെ മാറ്റങ്ങൾ പുതുക്കിയ നിരക്കുകൾ…
Read More