സെപ്റ്റംബറിലും വേനൽച്ചൂടിൽ ബെംഗളൂരു: 75 വർഷത്തെ താപനില റെക്കോർഡിന് അരികിൽ, സംസ്ഥാനത്ത് വൻ വരൾച്ച ഭീഷണി ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ച് കനത്ത മഴ ലഭിക്കേണ്ട സെപ്റ്റംബർ മാസത്തിൽ കടുത്ത ചൂടിൽ വെന്തുരുകി ബെംഗളൂരു നഗരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനില 30 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരുന്നതോടെ, നഗരം 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സെപ്റ്റംബർ മാസത്തെ താപനില റെക്കോർഡിന് തൊട്ടടുത്തെത്തി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് ഞായറാഴ്ച 32.2 ഡിഗ്രി സെൽഷ്യസും തിങ്കളാഴ്ച 31.9 ഡിഗ്രി…
Read MoreCategory: BENGALURU NEWS
മെട്രോയിൽ റെക്കോർഡ് തിരക്ക്, പക്ഷെ ബെംഗളൂരുവിലെ ഈ മെട്രോ സ്റ്റേഷനുകളിൽ ആരുമില്ല! എന്തുകൊണ്ട്?
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയൊരളവു വരെ ആശ്വാസമേകുന്ന നമ്മ മെട്രോയിൽ ദിനംപ്രതി ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നതായി കണക്കുകൾ. പച്ച, പർപ്പിൾ, മഞ്ഞ എന്നീ ലൈനുകളിലായി പ്രതിദിനം 11 ലക്ഷം മുതൽ 12 ലക്ഷം വരെ യാത്രക്കാരാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നത്. നഗരവാസികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മെട്രോ മാറിക്കഴിഞ്ഞുവെന്നതിന് തെളിവാണ് ഈ വൻ വർധനവ്. എന്നാൽ, പ്രധാന പാതകളിൽ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും നഗരത്തിലെ 20 മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണെന്ന കൗതുകകരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ…
Read Moreബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ തീപ്പിടുത്തം
ബെംഗളൂരു: ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു. ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപം ഒഴിഞ്ഞുകിടന്നിരുന്ന പഴയ കോച്ചിലാണ് ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ പൂർണ്ണമായും അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, തീപിടിച്ച കോച്ച് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു
Read Moreയശ്വന്ത്പൂർ-മംഗലാപുരം വന്ദേ ഭാരത് ആദ്യ പരീക്ഷണ ഓട്ടം വിജയകരം; വൈറലായി ഘട്ട് റോഡിലൂടെയുള്ള ഡ്രോൺ ദൃശ്യങ്ങൾ
ബെംഗളൂരു: തീരദേശ നിവാസികളുടെയും തലസ്ഥാന നഗരവാസികളുടെയും ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘യശ്വന്ത്പൂർ – മംഗലാപുരം സെൻട്രൽ’ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (SWR) മേൽനോട്ടത്തിൽ നടന്ന ട്രയൽ റണ്ണിൽ 16 കോച്ചുകളുള്ള അത്യാധുനിക വന്ദേ ഭാരത് ട്രെയിനിന്റെ വേഗത, സമയക്രമം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തി. ശനിയാഴ്ച രാവിലെ 6:05-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 2:25-ഓടെ മംഗലാപുരം സെൻട്രലിൽ എത്തിച്ചേർന്നു. ഹാസൻ, സകലേശ്പൂർ, സുബ്രഹ്മണ്യ റോഡ് എന്നീ സ്റ്റേഷനുകളിൽ നിർത്താതെ…
Read Moreപിജികളിലെ റെയ്ഡ്; നന്ദന എലൈറ്റ് പിജിയുടെ ഡൈനിംഗ് ഏരിയ സീൽ ചെയ്തു, 23 സ്ഥാപനങ്ങൾക്ക് നോട്ടീസ്
ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഭക്ഷണവും വൃത്തിഹീനമായ സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്ന പൊതുജന പരാതികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണ വകുപ്പ് വ്യാപക റെയ്ഡ് നടത്തി. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അതിർത്തികളിലായി ഒറ്റ ദിവസം കൊണ്ട് 64 പിജികളിലാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയത്. ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു നടപടി. അടുക്കളകളിലെ ശുചിത്വം, അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം, സംഭരണ രീതികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിൽ നിരവധി പിജികളിൽ കാലാവധി കഴിഞ്ഞതും തെറ്റായ ബ്രാൻഡഡ് നാമത്തിലുള്ളതുമായ…
Read Moreരാജ്യത്തെ ആദ്യ സോളാർ മെട്രോ ബെംഗളൂരുവിൽ; ബ്ലൂ ലൈൻ പൂർണ്ണമായി സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാൻ പദ്ധതി
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പുതിയ ‘ബ്ലൂ ലൈൻ’ പാത പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാനുള്ള വൻ പദ്ധതി ഒരുങ്ങുന്നു. നിർദ്ദിഷ്ട പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ആദ്യത്തെ സോളാർ മെട്രോ എന്ന നേട്ടം നമ്മ മെട്രോയ്ക്ക് സ്വന്തമാകും. സിൽക്ക് ബോർഡ് മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 58.19 കിലോമീറ്റർ ദൂരത്തിൽ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) വിദഗ്ധ സംഘം നടത്തിയ പഠനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സസ്റ്റൈനബിൾ ട്രാൻസ്‌പോർട്ട് ലബോറട്ടറി ഡയറക്ടർ പ്രൊഫ. ആശിഷ്…
Read Moreബെംഗളൂരുവിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റിൽ
ബെംഗളൂരു: വൻതോതിൽ നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ 38-കാരനായ നിർമ്മാണത്തൊഴിലാളിയെ ഡോബ്സ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തുമകൂരു ജില്ലയിലെ പാവഗഡ സ്വദേശിയായ ശിവശങ്കറാണ് പിടിയിലായത്. ഇയാളിൽ നിന്ന് 600 ജെലാറ്റിൻ സ്റ്റിക്ക്, 100 ഡിറ്റനേറ്ററുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. നെലമംഗല താലൂക്കിലെ ജാജൂരിന് സമീപത്തുനിന്നാണ് വെള്ള കാറിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാർ തടഞ്ഞുനിർത്തി സ്ഫോടകശേഖരം പിടിച്ചെടുത്തത്. ക്വാറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ സോളൂരിന് സമീപത്തെ അനധികൃത കരിങ്കൽ ക്വാറിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.…
Read Moreബെംഗളൂരു ഗണേശോത്സവം: സുരക്ഷ ശക്തമാക്കി പൊലീസ്; കർശന നിർദ്ദേശങ്ങളുമായി കമ്മീഷണർ
ബെംഗളൂരു: നഗരത്തിൽ ഗണേശോത്സവ ആഘോഷങ്ങൾ സമാധാനപരമായി നടത്തുന്നതിനായി കർശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തി ബെംഗളൂരു സിറ്റി പൊലീസ്. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ആഘോഷങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സംഘാടകർക്കായിരിക്കുമെന്നും നിർദ്ദിഷ്ട നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കും (GBA) നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗണേശ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പൊലീസ്, പ്രാദേശിക ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്. ആവശ്യമായ എല്ലാ…
Read Moreപോലീസ് പിടിച്ചെടുത്തോ? വ്യാജവാർത്ത വിശ്വസിച്ച് രാത്രി റോഡിലിറങ്ങിയത് നൂറുകണക്കിന് യുവാക്കൾ!
ബെംഗളൂരു: എയർപോർട്ട് റോഡ് മേൽപ്പാലത്തിൽ സെപ്റ്റംബർ 4 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയന്ത്രണത്തിന് മുന്നോടിയായി ബെംഗളൂരുവിൽ ബൈക്ക് പ്രേമികളുടെ വൻ കൂട്ടായ്മ. ‘വൺ ലാസ്റ്റ് റൈഡ്’ എന്ന പേരിൽ സെപ്റ്റംബർ 2, 3 തീയതികളിൽ രാത്രി നൂറുകണക്കിന് ബൈക്കർമാരാണ് ദേവനഹള്ളി ഭാഗത്തേക്ക് റൈഡ് സംഘടിപ്പിച്ചത്. സഞ്ജീവ് നഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെയുള്ള ആറ് കിലോമീറ്റർ വരുന്ന എയർപോർട്ട് റോഡ് മേൽപ്പാലത്തിലാണ് ഇരുചക്രവാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മേൽപ്പാലത്തിന് താഴെയുള്ള സാധാരണ റോഡിലൂടെ ബൈക്കുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാം. ഇടുങ്ങിയ…
Read Moreടാക്സ് അടച്ചവർ താഴെ, മേൽപ്പാലങ്ങളിൽ വിലക്ക്! 10 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥാനത്ത് അരമണിക്കൂർ കുരുക്ക്! ബെംഗളൂരു യാത്രക്കാരെ വട്ടംകറക്കുന്ന പുതിയ പരിഷ്കാരം
ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിച്ച മേൽപ്പാലങ്ങളിൽ പ്രവേശിക്കുന്നതിന് ചില വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സാധാരണ റോഡുകളെ വീണ്ടും കുരുക്കിലാക്കുന്നു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഗുഡ്സ് വാഹനങ്ങൾ, ചില ഭാരമേറിയ വാഹനങ്ങൾ എന്നിവയ്ക്കാണ് പ്രധാന ഫ്ലൈഓവറുകളിൽ പ്രവേശിക്കുന്നതിന് പോലീസിന്റെ വിലക്കുള്ളത്. ഇതോടെ ഈ വാഹനങ്ങളെല്ലാം ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡുകളിലേക്ക് തിരിച്ചുവിടപ്പെടുകയും പ്രധാന കവലകളിൽ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്യുകയാണ്. ഇന്റർനാഷണൽ എയർപോർട്ട് റോഡ്, പീന്യ എലവേറ്റഡ് കോറിഡോർ, മൈസൂരു റോഡിലെ ബി.ജി.എസ് ഫ്ലൈഓവർ, സിൽക്ക് ബോർഡ്-രാഗിഗുഡ്ഡ ഡബിൾ ഡെക്കർ ഫ്ലൈഓവർ എന്നീ നാല്…
Read More