നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ

നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ ബെംഗളൂരു നമ്മ മെട്രോയിൽ സർവീസുകൾ അടിക്കടി തടസ്സപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ 15 തവണയാണ് മെട്രോ സർവീസുകൾ പൂർണമായോ ഭാഗികമായോ നിർത്തിവെക്കേണ്ടി വന്നത്. മെട്രോയുടെ നിലവിലുള്ള മൂന്ന് ലൈനുകളെയും സാങ്കേതിക തകരാറുകൾ ഒരുപോലെ ബാധിച്ചിട്ടുണ്ട്. ആറ് തവണ സർവീസ് തടസ്സപ്പെട്ട ഗ്രീൻ ലൈനിലാണ് ഏറ്റവും കൂടുതൽ തകരാറുകൾ റിപ്പോർട്ട് ചെയ്തത്. പർപ്പിൾ ലൈനിൽ അഞ്ച് തവണയും യെല്ലോ ലൈനിൽ നാല് തവണയും സർവീസുകൾ മുടങ്ങി. സിഗ്നലിംഗ് സംവിധാനത്തിലുണ്ടായ പിഴവുകളും വൈദ്യുതി വിതരണത്തിലെ (ട്രാൻസ്ഫർ/ട്രാക്ഷൻ…

Read More

നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

ബെംഗളൂരു: സംസ്ഥാനത്ത് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ എച്ച്1എൻ1 വൈറൽ പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി യു.ടി. ഖാദർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളിൽ വലിയ വർദ്ധനവില്ലെങ്കിലും ബെംഗളൂരു നഗരത്തിൽ നേരിയ തോതിൽ രോഗബാധ ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളിൽ ഇടയ്ക്കിടെയുള്ള പനി, വിറയൽ, പേശി വേദന, കടുത്ത ക്ഷീണം, മൂക്കൊലിപ്പ്, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു കാരണവശാലും…

Read More

ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!

ബെംഗളൂരു: തലസ്ഥാന നഗരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടക്കാൻ ഫുട്പാത്തുകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. ഫുട്പാത്ത് ലംഘനത്തിന് ഈടാക്കുന്ന പിഴത്തുക നിലവിലുള്ള 500 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്താൻ ഗതാഗത വകുപ്പ് സംസ്ഥാന സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു. നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഇരുചക്ര വാഹനയാത്രികർ വ്യാപകമായി ഫുട്പാത്തുകളിലൂടെ വാഹനം കയറ്റിപ്പോകുന്നത് പതിവാണ്. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പിഴത്തുക 10 മടങ്ങ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ…

Read More

നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, ‘അഴിമതി’ കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ‘നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ്’ (NICE) ടോൾ പിരിക്കുന്നത് തടയാൻ കഴിയില്ലെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി വ്യക്തമാക്കി. വിഷയം നിയമക്കുരുക്കിലായതിനാൽ സർക്കാർ പൂർണ്ണമായും അസഹായരാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMIC) പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണെന്ന് കഴിഞ്ഞ മാസം അവസാനം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ, പദ്ധതിയുടെ ഉപജ്ഞാതാക്കൾക്ക് അനധികൃതമായി കോടിക്കണക്കിന് രൂപ ടോൾ പിരിക്കാൻ വഴിമരുന്നിട്ടതിന് സർക്കാറിനെ ഹൈക്കോടതി ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, നൈസ് റോഡ് ഉപയോഗിക്കുന്നവരോട് ടോൾ…

Read More

സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നൽകേണ്ട യൂസർ ഡെവലപ്‌മെന്റ് ഫീസിൽ (UDF) എയർപോർട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (AERA) വൻ മാറ്റങ്ങൾ വരുത്തി. ഇവിടെനിന്നും വിമാനം കയറിപ്പോകുന്ന യാത്രക്കാരുടെ നിരക്കിൽ വലിയ കുറവ് വരുത്തിയപ്പോൾ, വിമാനമിറങ്ങുന്ന യാത്രക്കാരിൽ നിന്നും ആദ്യമായി ഇനി മുതൽ യു.ഡി.എഫ് ഈടാക്കും. പുതിയ നിരക്കുകൾ 2026 സെപ്റ്റംബർ 1 മുതൽ നിലവിൽ വരും. പുതിയ പരിഷ്കാരമനുസരിച്ച് ബെംഗളൂരുവിൽ നിന്നും വിമാനം കയറുന്ന ആഭ്യന്തര യാത്രക്കാരുടെ നിരക്ക് 550 രൂപയിൽ നിന്ന് 300…

Read More

ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ

ബെംഗളൂരു: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ വിമാനത്താവളം വരെ പോലീസിന് കണ്ടെത്താനായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എങ്കിലും ഇതുവരെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പോലീസിൽ ഔദ്യോഗികമായി കാണാതായെന്ന പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിൽ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി…

Read More

ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

ബെംഗളൂരു: കോളേജ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നാണ് ക്ലാസുകൾ കട്ട് ചെയ്ത് കൂട്ടുകാർക്കൊപ്പം പ്രിയപ്പെട്ട ഭക്ഷണശാലകളിൽ ഒത്തുചേരുന്നത്. ബെംഗളൂരുവിലെ വിവിധ പ്രമുഖ കോളേജുകളിലെ തലമുറകളായ വിദ്യാർത്ഥികൾക്ക് തുച്ഛമായ ചെലവിൽ സ്വാദിഷ്ടമായ ഭക്ഷണം സമ്മാനിച്ച പ്രധാന ഭക്ഷണകേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയാണ് ‘മെട്രോലൈഫ്’. 250 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന, വിദ്യാർത്ഥികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളാണിവ. പെരി പെരി മോമോസും മെക്സിക്കൻ ചാട്ടും മൗണ്ട് കാർമൽ സർവ്വകലാശാലയ്ക്ക് സമീപമുള്ള നിരവധി മോമോസ് കടകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ‘ലോഫേഴ്സ് ലെയ്‌നിലെ’ (വസന്ത് നഗർ, 8-ാം…

Read More

കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് ‘മജസ്റ്റിക്’ എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

ബെംഗളൂരു: ഐടി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ മെജസ്റ്റിക്കിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു കാലത്ത് അവിടെ തലയുയർത്തി നിന്നിരുന്ന പ്രശസ്തമായ ഒരു സിനിമാ തിയേറ്ററിന്റെ ചരിത്രമുണ്ട്. പണ്ട് ഗാന്ധിനഗർ, സുഭാഷ് നഗർ, കെ.ജി റോഡ് എന്നിവയുൾപ്പെടുന്ന പ്രദേശം ബെംഗളൂരുവിന്റെ പ്രധാന വിനോദ മേഖലയായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സിംഗിൾ സ്‌ക്രീൻ തിയേറ്ററുകൾ കേന്ദ്രീകരിച്ചിരുന്ന പ്രദേശങ്ങളിലൊന്നാണിത്. അന്നത്തെ കാലത്ത് ബസുകൾ തിയേറ്ററിന് മുന്നിലാണ് യാത്രക്കാരെ ഇറക്കിയിരുന്നത്. കണ്ടക്ടർമാർ “മെജസ്റ്റിക്, മെജസ്റ്റിക്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതിലൂടെയാണ് ഈ പ്രദേശത്തിന് തന്നെ മെജസ്റ്റിക് എന്ന…

Read More

ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

ബെം​ഗളൂരു: കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. എന്നാൽ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന‌ർ ശങ്കറുമാണ് മരിച്ചത്. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ചാണ് അപകടമുണ്ടായത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 53 പേരായിരുന്നു…

Read More

തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണം തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒരു സെക്കൻഡ് എസി, മൂന്ന് തേർഡ് എസി, 10 സ്ലീപ്പർ, നാല് ജനറൽ കോച്ചുകൾ ഉൾപ്പെടുന്നതാണ് സ്പെഷ്യൽ ട്രെയിനുകൾ. യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06573) ഇന്ന് രാത്രി 8.45ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് നാളെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം നോർത്ത് എത്തും. ഹൊസൂർ, ധർമ്മപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര,…

Read More