കനത്ത മഴയിൽ നഗരത്തിൽ വ്യാപക നഷ്ടം, ഒരു മരണവും

ബെംഗളൂരു: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കെ ആർ പുരത്തെ സീഗെഹള്ളി തടാകം കര കവിഞ്ഞു ഒഴുകി വ്യാപക നഷ്ടം ഉണ്ടാക്കി. മതിൽ ഇടിഞ്ഞു വീണ് മഹാദേവപുരം സ്വദേശിയായ വീട്ടമ്മ മരിക്കാൻ ഇടയായി. ബസവനപുരിയിൽ മഴവെള്ള കനാലിൽ വീണയാൾക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

മഹാദേവപുരിയിലെ കാവേരി നഗറിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയായ മുനിയമ്മയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,

2 ദിവസമായി തുടരുന്ന മഴയിൽ സീഗെഹള്ളി തടകത്തിന്റെ ബണ്ട് തകർന്നതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. 15 ഓളം വാഹനങ്ങൾ വെള്ളം കേറി നശിക്കുകയും ചെയ്തു.
പല വീടുകളിലും ഉള്ളിലേക്ക് വെള്ളം കയറിയത് ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വീട്ടു ഉപകാരണങ്ങളും നശിപ്പിച്ചു. പലർക്കും വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം
[masterslider id="10"]

Related posts