കാറിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ : കാറിനുള്ളിൽ കളിക്കുന്നതിനിടെ മൂന്നു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ദിവസ വേതന തൊഴിലാളിയായ നാഗരാജിന്റെ മക്കളായ നിതീഷ (7), നിതീഷ് (5) എന്നിവരും അയൽവാസിയായ സുധന്റെ മകൻ കബിശാന് ആണ്(4) മരിച്ചത്.

തിരുനൽവേലി പണക്കുടിക്കു സമീപമാണ് ദാരുണമായ സംഭവം നടന്നത്

ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് മൂവരും. ദിവസങ്ങൾക്ക് മുമ്പ് നാഗരാജിന്റെ സഹോദരൻ മണികണ്ഠൻ വീടിന് സമീപം ഹോണ്ട കാർ പാർക്ക് ചെയ്തു. കാറിന്റെ പിൻവാതിൽ പുറത്ത് നിന്ന് മാത്രമേ തുറക്കാൻ കഴിയുമായിരുന്നൊള്ളൂ. കാറിൽ കയറിയ മൂന്ന് കുട്ടികളും കുടുങ്ങി.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

വൈകുന്നേരമായിട്ടും കുട്ടികളെ കാണാഞ്ഞതിന് രക്ഷിതാക്കൾ തിരച്ചിൽ നടത്തിയത്. കുട്ടികൾ കാറിനു സമീപം കളിക്കുന്നത് കണ്ടെന്ന ഒരാൾ അറിയിച്ചതിനെത്തുടർന്നാണ് ഇവർ ഇവിടേക്കെത്തിയത്. ഈ സമയം മൂന്ന് കുട്ടികളും കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കാറിന്റെ ഡോർ തകർത്ത് കുട്ടികളെ പുറത്തെടുത്തു. കുട്ടികളെ പനഗുഡി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts