രോഹിത് ശര്‍മ കത്തിക്കയറിയപ്പോള്‍ റെക്കോര്‍ഡ്‌ കള്‍ വഴിമാറി;ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരം;നായകനായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരം.

മൊഹാലി: ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസമെന്ന് പേര് രേഖപ്പെടുത്തി  രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരമായി രോഹിത്. നായകനായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരമെന്ന നേട്ടവും രോഹിത് അടിച്ചെടുത്തു. കരിയറിലെ മൂന്ന് ഇരട്ട സെഞ്ചുറികളില്‍ രണ്ടെണ്ണം ശ്രീലങ്കക്കെതിരായിരുന്നു. സെവാഗിന് ശേഷം ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ നായകനുമായി രോഹിത്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ഓസീസിനെതിരെ 2013ല്‍ നേടിയ 209 റണ്‍സും 2014ല്‍ ശ്രീലങ്കക്കെതിരെ കുറിച്ച 264 റണ്‍സുമാണ് രോഹിതിന്‍റെ മുന്‍ ഇരട്ട സെഞ്ചുറികള്‍. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ശ്രീലങ്കക്കെതിരായി ഈഡന്‍ ഗാര്‍ഡനില്‍ നേടിയ 264 റണ്‍സ്‍. ഏകദിനത്തില്‍ 150 റണ്‍സ് സ്കോര്‍ചെയ്ത ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഇരട്ട സെഞ്ചുറി നേടാനായിട്ടുള്ളത്. മൊഹാലിയില്‍ പുറത്താകാതെ 153 പന്തില്‍ നിന്ന് 208 റണ്‍സ് രോഹിത് അടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts