സഞ്ചാരികൾക്ക് സ്വാഗതം, മസിനഗുഡി ഒരുങ്ങി

ഗൂഡല്ലൂര്‍: നീലഗിരിയില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്ര തിരക്ക്.വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതിനാല്‍ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി.

ഈ സാഹചര്യത്തില്‍ നീലഗിരിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലീസിന്റെ ഇടപെടലുകളും ഉണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനുമായി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

മസിനഗുഡി പോലീസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ട്, ലോഡ്ജ് ഹോട്ടലുടമകള്‍ എന്നിവരുമായും  കൂടിയാലോചന നടത്തി. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും സഞ്ചാരികള്‍ക്ക്‌ സുരക്ഷ ഒരുക്കാനും ശ്രമിക്കുന്നുണ്ട്. ഊട്ടി മേട്ടുപ്പാളയം റോഡ് വണ്‍വേയാക്കി.

ഗൂഡല്ലൂര്‍ ഡിഎസ്‌പി കുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മസിനഗുഡി മാവനല്ല മായാര്‍, വാഴത്തോട്ടം, ബെക്കാപുരം ഭാഗത്തെ ഹോട്ടല്‍ ഉടമകളും വാഹന ഉടമകളുമടക്കം നിരവധിപേര്‍ യോഗത്തിൽ പങ്കെടുത്തു. . സഞ്ചാരികളുടെ സംരക്ഷണത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കാനും ആലോചനായോഗം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts