അനുവദനീയമായ ശബ്ദനിലയിൽ ഉച്ചഭാഷിണി ഉപയോഗിക്കാം 

ബെംഗളൂരു: അനുവദനീയമായ ശബ്ദനിലയില്‍ കര്‍ണാടകയിലെ മുസ്ലീംപള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നല്‍കി പോലീസ്.

വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. ബെംഗളൂരുവിൽ മാത്രം 250ഓളം മുസ്ലീം പള്ളികള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അനുവദനീയ അളവില്‍ ശബ്ദം ക്രമീകരിക്കാനുള്ള നടപടികള്‍ ഈ മുസ്ലീം പള്ളികളില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു

ആരാധനാലയങ്ങള്‍, പബ്ബുകള്‍, നെറ്റ്ക്ലബ്ബുകള്‍ തുടങ്ങിയവ ശബ്ദമലിനീകരണ നിയന്ത്രണ നിയമം ലംഘിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് അറിയിച്ചു. പോലീസ് കമ്മീഷണര്‍മാര്‍ക്കും, ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ഡിജിപി ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവിലെ പള്ളികളിലെ ഉച്ചഭാഷിണികളില്‍ ശബ്ദ നിയന്ത്രണത്തിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായി ബെംഗളൂരുവിലെ ജുമാമസ്ജിദിലെ ഖത്തീബ്-ഒ-ഇമാം മഖ്‌സൂദ് ഇമ്രാന്‍ പറഞ്ഞു. ശബ്ദനില നിലനിര്‍ണമെന്ന സന്ദേശമാണ് പോലീസ് തന്നിരിക്കുന്നതെന്നും, നിലവിലുള്ള നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചുവെന്നും ഇമ്രാന്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts