മാരത്തോൺ സൈക്കിൾ യാത്രികന് സ്വീകരണം നൽകി കേരള സമാജം.

ബെംഗളൂരു : രക്തദാനത്തിന്റെ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും
കാൽനടയായി ജമ്മു വരെ പോയി അവിടെ നിന്നും സൈക്കിളിൽ വയനാട്ടിലേക്ക് പോകുന്ന സൈക്കിൾ യാത്രികനായ മെൽവിൻ തോമസിന് കേരളം സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ കൈരളീ നികേതൻ ദോഡബൊമ്മസാന്ദ്ര ക്യാമ്പസിൽ സ്വീകരണം നൽകി.

കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കേരളം സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‍ണൻ , ജനറൽ സെക്രട്ടറി റജികുമാർ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അനിൽകുമാർ , സി എച് പത്മനാഭൻ , സോൺ വനിതാ വിഭാഗം ചെയർപേഴ്സൺ വിജയലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.

ദിവസേന 30 മുതൽ 40 കിലോമീറ്റർ വരെ ദിവസേന നടന്നാണ് ജമ്മുവിൽ എത്തിയത്. തിരിച്ചു സുഹൃത്ത് നൽകിയ സൈക്കളി
ൽ യാത്ര തുടർന്നു. മിക്ക ഇടങ്ങളിലും ലയൺസ് ക്ലബ് വേണ്ട സഹായം നൽകിയതായി മെൽവിൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts