മയക്കുമരുന്ന് കടത്തൽ; മൂന്ന് പേർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.

ബെംഗളൂരു: സാംബിയയിൽ നിന്നും ബെൽജിയത്തിൽ നിന്നുമായെത്തിയ മയക്കുമരുന്ന് അടങ്ങിയ രണ്ട് രഹസ്യ കൊറിയർ ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനലിൽ വെച്ച് പിടിയിലായി.

KIA, കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് (CIU), സ്പെഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (SIIB), ബെംഗളൂരു എയർപോർട്ട്, എയർ കാർഗോ കമ്മീഷണറേറ്റ് എന്നിവയുടെ പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൊറിയർ പിടിച്ചെടുത്തത്.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഫെബ്രുവരി 14 നാണ് ഇതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ആരംഭിച്ചത്, തുടർന്ന് നടത്തിയ പരിശോധനയിയിലാണ് 7 കോടി രൂപ വിലമതിക്കുന്ന 1.002 കിലോ ഹെറോയിനും 2.82 കോടി രൂപ വിലമതിക്കുന്ന 4.581 കിലോഗ്രാം എക്‌സ്റ്റസി ഗുളികകളും എൻഡിപിഎസ് പിടികൂടിയത്.

കൊറിയർ കൈയ്പറ്റാൻ എത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. കൂടാതെ തുടർ അന്വേഷണത്തിൽ ഇവർക്ക് പുറമെ ശനിയാഴ്ച തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്നും നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us