ഐ.പി.എൽ.മെഗാ താരലേലം നിർത്തിവച്ചു.

ബെംഗളൂരുഐപിഎല്‍ മെഗാതാരലേലം താൽക്കാലികമായി നിർത്തിവച്ചു.

ലേലം നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് ബോധംകെട്ടുവീണതിനാലാണ് ഇത്.

ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദ്ദേഹം ബോധംകെടുകയായിരുന്നു.

ഉച്ചഭക്ഷണത്തിന് നിർത്തിയതാണ് എന്നാണ് വിശദീകരണം.

നഗരത്തിലെ ഐ.ടി.സി ഗാർഡേനിയ എന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ച് നടക്കുന്ന ലേലം ഉച്ചക്ക് ശേഷം മൂന്നരക്ക് വീണ്ടും പുനരാരംഭിക്കും.

അതേ സമയം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിൽ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'

പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്.

എന്നാൽ പടിക്കലിന്‍റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാന്‍ റോയല്‍സും എത്തി.

അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങി.

ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
[masterslider id="10"]

Related posts