കർണാടകയിൽ കോവിഡ് മൂന്നാംതരംഗത്തിന്റെ ശക്തി കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം

omicron COVID

ബെംഗളൂരു : കർണാടകയിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിദിന കോവിഡ്‌രോഗികളുടെ എണ്ണം പതിനായിരത്തിൽത്താഴെയായി. രോഗസ്ഥിരീകരണനിരക്ക് പത്തിൽത്താഴെയെത്തി.

മൂന്നാംതരംഗത്തിൽ ഒരുദിവസം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ജനുവരി 23-നായിരുന്നു. അന്ന് 51,210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക് 22.77 ശതമാനമായിരുന്നു. രണ്ടാഴ്ചയ്ക്കിപ്പുറം ഞായറാഴ്ച 8425 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.5 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. ശനിയാഴ്ച സംസ്ഥാനത്ത് 12,009 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

കഴിഞ്ഞ ഏതാനുമ്മ ദിവസങ്ങൾക്ക് മുൻപ് ദൈനം ദിന രോഗ ബാധിതരുടെ എണ്ണം റെക്കോർഡ്‌ നിരക്കിൽ എത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി രോഗ ബാധിതരുടെ എണ്ണത്തിലും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിലും തീവ്ര പരിചരണ വിഭാഗം രോഗികളുടെ എണ്ണത്തിലും വളരെ കുറവ്‌ ആണ് രേഖപ്പെടുത്തിയത്. രോഗ ബാധിതരുടെ എന്നതിൽ കുറവ് രേഖപ്പെടുത്തി എന്നതുമാത്രമല്ല രോഗ മുക്തരുടെ എണ്ണത്തിൽ വർദ്ധനവ്‌ ഉണ്ടാകുന്നുമുണ്ട്.

കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവേർപ്പടുത്തുകയും സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേരളത്തിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇപ്പോളും ഒഴിവാക്കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts