നമ്മ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകളിൽ യാത്രികർക്കായി വാടക ബൈക്കുകളും സ്കൂട്ടറുകളും എത്തുന്നു.

ബെംഗളൂരു: നമ്മ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകളിൽ യാത്രികർക്കായി വാടക ബൈക്കുകളും സ്കൂട്ടറുകളും എത്തുന്നു. നിലവിൽ അഞ്ച് സ്റ്റേഷനുകളിലുള്ള സൗകര്യമാണു മെട്രോ ഒന്നാംഘട്ടത്തിലെ 35 സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. ബൈക്ക്, ഗിയർലെസ് സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ എന്നീ വിഭാഗങ്ങളിലാണു ബിഎംആർസിഎൽ ടെൻഡർ വിളിച്ചിട്ടുള്ളത്.

മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൂടുതൽ ഗതാഗതസൗകര്യങ്ങൾ കൊണ്ടുവരാനുള്ള ബിഎംആർസിഎല്ലിന്റെ സ്റ്റേഷൻ അക്സസ് ആൻഡ് മൊബിലിറ്റി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായാണു വാടകയ്ക്കു ബൈക്കുകളും സ്കൂട്ടറും ലഭ്യമാക്കുന്നത്. മൂന്നുവർഷത്തേക്കുള്ള കരാർ കലാവധിയിൽ വാഹനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം ബിഎംആർസിഎൽ നൽകും. രാവിലെ അഞ്ചു മുതൽ രാത്രി 11 വരെയാണ് ഇവ ലഭ്യമാക്കുക. പരിസ്ഥിതി സൗഹാർദ നടപടികളുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനുള്ള നടപടികളും ഊർജിതമാക്കിയെന്നു ബിഎംആർസിഎൽ എംഡി: പ്രദീപ് സിങ് ഖരോള പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts

Click Here to Follow Us