മൂന്നാം തരംഗം ആരംഭിച്ചു, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക; വിദഗ്ധർ

COVID TESTING

ബെംഗളൂരു: സജീവമായ കേസുകൾ അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, മൂന്നാമത്തെ തരംഗം കർണാടകയിൽ എത്തിയതായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

കഴിഞ്ഞ ആഴ്‌ചയിൽ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 0. 6% ആയിരുന്നു, അതേസമയം രണ്ട് ജില്ലകൾ സംസ്ഥാനത്തിന്റെ ശരാശരിയേക്കാൾ ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തു. ബെംഗളുരു അർബൻ (ബിബിഎംപി ഉൾപ്പെടെ) 1. 1% പോസിറ്റിവിറ്റി നിരക്കോടെ ഒന്നാമതെത്തി, കോടാഗുവിൽ 1% അടുത്തായിരുന്നു ടെസ്റ്റ് പോസിറ്റീവ് നിരക്ക്.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

“ഇത് മൂന്നാം തരംഗത്തിന്റെ തുടക്കമാണ്, അണുബാധകൾ വർദ്ധിച്ചുകൊണ്ടിരിക്കും. വരും ദിവസങ്ങളിൽ 1% കേസുകൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരും. ലോക്ക്ഡൗണിന് സമയമായിട്ടില്ലെങ്കിലും ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് ലാബുകളുടെയും കോവിഡ് പരിശോധനയുടെയും നോഡൽ ഓഫീസറും സാങ്കേതിക വിദഗ്ധ സമിതി (ടിഎസി) അംഗവുമായ ഡോ സി എൻ മഞ്ജുനാഥ് പറഞ്ഞു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts