നമ്മ മെട്രോ; തിങ്കളാഴ്ച മുതൽ പുതുക്കിയ സമയക്രമം.

ബെംഗളൂരു: പുലർച്ചെ നഗരത്തിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി ബിഎംആർസിഎൽ തിങ്കളാഴ്ച മുതൽ പുലർച്ചെ അഞ്ച് മണിക്ക് മെട്രോ സർവീസ് ആരംഭിക്കും. നിലവിൽ രാവിലെ 6 മുതൽ രാത്രി 11 വരെയാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

കൂടാതെ ബിഎംആർസിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ “ഞായറാഴ്ച ഒഴികെയുള്ള ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും (തിങ്കൾ മുതൽ ശനി വരെ) നമ്മ മെട്രോ സർവീസുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ വർദ്ധിപ്പച്ചതായും അറിയിക്കുന്നു.

  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

പ്രവൃത്തിദിവസങ്ങളിൽ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് രാവിലെ 5 മണിക്ക് ട്രെയിനുകൾ ആരംഭിക്കും എന്നാൽ ഞായറാഴ്ചകളിൽ സമയത്തിന് മാറ്റമില്ല.ഞായറാഴ്ചകളിൽ ട്രെയിനുകൾ രാവിലെ 7 മണിക്ക് ആണ് സർവീസ് ആരഭിക്കുന്നത്.

അവസാന മെട്രോ ട്രെയിൻ സർവീസ് എല്ലാ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും രാത്രി 11 മണിക്കായിരിക്കും, എന്നാൽ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും നാദപ്രഭു കെമ്പഗൗഡ സ്റ്റേഷനിൽ നിന്ന് അവസാന മെട്രോ ട്രെയിൻ സർവീസ് (മജസ്റ്റിക്) 11:30നു ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
[masterslider id="10"]

Related posts