ദീപാവലി: കേരള ആർടിസിക്ക് അഞ്ച് സ്പെഷലുകൾ

 ബെംഗളൂരു∙ ദീപാവലിത്തിരക്ക് പരിഗണിച്ചു കേരള ആർടിസി ബെംഗളൂരുവിൽ നിന്നു 13നും 17നും സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിലെ അഞ്ച് വീതം സ്പെഷൽ ബസുകളിലേക്കുള്ള ഓൺലൈൻ ബുക്കിങ് ഇന്നാരംഭിക്കും. ദീപാവലിത്തലേന്നായ 17നു യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൂടുതൽ സ്പെഷൽ സർവീസുകൾ നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നു കേരള ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു പറഞ്ഞു. കേരളത്തിൽ നിന്നു തിരിച്ചു 18നും 22നും അഞ്ച് വീതം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ്ങും ഇന്നാരംഭിക്കും. കർണാടക ആർടിസി 17നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് എട്ട് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ്: www.keralartc.com

ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ ബസുകൾ (13,17 തീയതികളിൽ)

  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ

എറണാകുളം ഡീലക്സ് (മൈസൂരു, കുട്ട, മാനന്തവാടി വഴി)- വൈകിട്ട് 6.15 തൃശൂർ ഡീലക്സ് (മൈസൂരു, കുട്ട, മാനന്തവാടി)-രാത്രി ഏഴ് കോഴിക്കോട് എക്സ്പ്രസ് (മൈസൂരു, കുട്ട, മാനന്തവാടി)-രാത്രി 8.25 കോഴിക്കോട് എക്സ്പ്രസ് ((മൈസൂരു, കുട്ട, മാനന്തവാടി)-രാത്രി 9.35 പയ്യന്നൂർ എക്സ്പ്രസ് (മൈസൂരു, ചെറുപുഴ വഴി)- രാത്രി 10.15

ബെംഗളൂരുവിലേക്ക് സ്പെഷൽ ബസുകൾ (18, 22 തീയതികളിൽ) 

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

എറണാകുളം ഡീലക്സ് (മാനന്തവാടി, കുട്ട, മൈസൂരു )-വൈകിട്ട് 6.20 തൃശൂർ ഡീലക്സ് (മാനന്തവാടി, കുട്ട, മൈസൂരു വഴി)- രാത്രി 7.20 കോഴിക്കോട് എക്സ്പ്രസ് (മാനന്തവാടി, കുട്ട, മൈസൂരു വഴി)-രാത്രി 7.45 കോഴിക്കോട് എക്സ്പ്രസ് (മാനന്തവാടി, കുട്ട, മൈസൂരു വഴി)- രാത്രി 8.15 പയ്യന്നൂർ എക്സ്പ്രസ് (കണ്ണൂർ വഴി)- രാത്രി 8.30

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us