ഫെയ്‌സ്ബുക്ക് സുഹൃത്ത് അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുന്നതായി മോഡലിൻ്റെ പരാതി.

ബെംഗളൂരു: തന്റെ ഫേസ്ബുക് സുഹൃത്ത് മോർഫ് ചെയ്ത അശ്ലീല വീഡിയോ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുന്നതായി യുവതി പോലീസിൽ പരാതി നൽകി.

എച്ച്എസ്ആർ ലേഔട്ടിലെ 23 കാരിയായ യുവതിയാണ് പരാതി നൽകിയത്. കുറച്ചു ആഴ്ചകൾക്കു മുൻപ് സോണിയ പർണാദിസ് എന്ന യുവതിയുമായി ഫേസ്ബുക്കിലൂടെ സുഹൃത്ത് ബന്ധം സ്ഥാപിച്ചിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു.

തുടർന്ന് സോണിയ തനിക്ക് മോഡലിങ്ങിൽ അവസരങ്ങൾ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയുടെ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

മെസഞ്ചർ വഴി യുവതി ഫോട്ടോകളും വീഡിയോകളും സോണിയ പർണാദിസ് നവംബർ 7ന് അയച്ചു നൽകുകയും ചെയ്തു .

പിന്നീടാണ് സോണിയ പർണാദിസ് ഭീഷണിയുമായി രംഗത് എത്തിയത്.

മോർഫ് ചെയ്ത ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് തടയാൻ യുവതിയുടെ നഗ്നവീഡിയോകൾ അയക്കണമെന്ന് പർണാദിസ് ആവശ്യപ്പെടാൻ തുടങ്ങി .

യുവതിയുടെ പരാതിയിൻമേൽ സൗത്ത് ഈസ്റ്റ് സിഇഎൻ ക്രൈം പോലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts