യശ്വന്ത്പുര–കണ്ണൂർ ട്രെയിനിൽ തീ; അപകടം ഒഴിവായി

ബെംഗളൂരു: യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് ട്രെയിനിലെ രണ്ടു കോച്ചുകൾക്കു താഴെ തീ കണ്ടെത്തിയതു യാത്രക്കാരെ പരിഭ്രാന്തരാക്കി. ബി വൺ, ബി ടു എസി കോച്ചുകളുടെ ചക്രങ്ങളുടെ ഭാഗത്താണു തീ കണ്ടത്. വാളയാറിനും എട്ടിമടയ്ക്കുമിടയിൽ ഇന്നലെ പുലർച്ചെ 4.15നായിരുന്നു സംഭവം.

പുക കണ്ടു യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. രണ്ടു കോച്ചുകളിലുമായി 13 യാത്രക്കാരുണ്ടായിരുന്നു. മധുക്കര സ്റ്റേഷൻ കടന്ന ട്രെയിൻ വാളയാർ എത്തുന്നതിനു മുൻപാണു പുക കണ്ടത്. ട്രെയിൻ നിന്നതോടെ യാത്രക്കാർ കോച്ചിലെ തീയണപ്പു സംവിധാനങ്ങൾ ഉപയോഗിച്ചു തീ കെടുത്തി.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ബ്രേക്ക് ബൈൻഡിങ് മൂലമാണു തീപ്പൊരി ഉണ്ടായതെന്നും തീ പടർന്നിട്ടില്ലെന്നും റെയിൽവേ അധികൃതർ പറയുന്നു. ബ്രേക്ക് ബൈൻഡിങ് (ബ്രേക്ക് ലോക്കാകുന്നതുമൂലം ചക്രം തിരിയാതെ നിരങ്ങിനീങ്ങുന്ന അവസ്ഥ) മൂലമുണ്ടാകുന്ന തീപ്പൊരി ട്രെയിൻ നിർത്തിയാലുടൻ അണയുമെന്നാണു റെയിൽവേയുടെ വിശദീകരണം. എന്നാൽ ട്രെയിൻ നിർത്തി പുറത്തിറങ്ങിയപ്പോഴും തീ കത്തുകയായിരുന്നെന്നു യാത്രക്കാർ പറയുന്നു. റെയിൽവേ മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി തകരാർ പരിഹരിച്ച ശേഷം ഒരു മണിക്കൂർ വൈകി ട്രെയിൻ യാത്ര പുനരാരംഭിച്ചു.

  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്

(വാര്‍ത്തയോട് ഒപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭാവതിന്റെത് അല്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts