കേദാർനാഥിലെ ശങ്കരാചാര്യ പ്രതിമയുടെ ശിൽപ്പിയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി.

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി കേദാർനാഥിൽ ഒരു ശങ്കരാചാര്യരുടെ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഈ പ്രതിമ നിർമ്മിച്ചത് ഒരു കർണാടക സ്വദേശിയായ ശിൽപ്പിയാണ്.

മൈസൂരുകാരനായ അരുൺ യോഗിരാജ്, ഇദ്ദേഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്രഹം പ്രകടിപ്പിച്ചതായാണ് ഏറ്റവും പുതിയ വാർത്ത.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കൃഷ്ണ ശിലയിൽ തീർത്ത പ്രതിമയെ കുറിച്ചും ശിൽപ്പിയേ കുറിച്ചും ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി അരുണിനെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചതായും തീയതി പിന്നീട് തീരുമാനിക്കുമെന്നും അരുൺ അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts