സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് വാതുവയ്പ്; 3 പേർ പോലീസ് പിടിയിൽ

ബെംഗളൂരു: ന​ഗരത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ക്രിക്കറ്റ് വാതുവയ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിൽ.

ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി നിവാസികളായ മൂന്ന് യുവാക്കൾ ആണ് ക്രൈംബ്രാഞ്ച് പിടിയിലായത്.

ഓംപ്രകാശ് (27), സത്പാൽ സിംഗ് (23), ഗീവർചന്ദ് (27)എന്നിവരെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പോലീസിന് സൂചനകൾ ലഭിച്ചത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഒപ്പം മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി. ട്വൻ്റി ട്വൻ്റി ലോകകപ്പിനെ ചൊല്ലിയാണ് വാതുവയ്പ് നടത്തിയത്.

പ്രതികൾ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് വാട്ട്സ് ആപ്പ് ഉപയോഗിച്ച് ആയിരുന്നു എന്ന് പോലീസ് . ഇതിനായി സമൂഹ മാധ്യമങ്ങളിൽ വിവിധ രഹസ്യ ഗ്രൂപ്പുകളും ഉണ്ടായിരുന്നതായി കണ്ടെത്തി.

പിടിയിലായത് വലിയൊരു സംഘത്തിലെ കണ്ണികൾ ആണെന്നാണ് പ്രാഥമിക നിഗമനം. ഫോൺ വ്യക്തമായി പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
[masterslider id="10"]

Related posts