നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വിദേശികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാടകക്കെടുത്ത വീട്ടിൽ അനധികൃതമായി ലഹരി വസ്തുക്കൾ നിർമിക്കുന്നെ രണ്ടു നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും വിദേശികളും പിടിയിലായത്.

എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകലാണ് ഇവർ നിർമ്മിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായമായ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ലാബ് സ്ഥിതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

Image

കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മയക്ക് മരുന്ന് ഇടനിലക്കാർ വഴിയാണ് ഇവർ നടത്തിയിരുന്ന ലാബിനെ ക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. എംഡിഎംഎ ക്രിസ്റ്റലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 2 കോടിയിലധികം രൂപയുടെ ഉപകരണങ്ങളും രാസവസ്തുക്കളും ലാബിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 4 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
[masterslider id="10"]

Related posts