ഇന്ന് കേരളആര്‍ടിസിക്ക് 22 സ്പെഷ്യല്‍ സര്‍വിസുകള്‍;കര്‍ണാടകക്ക് 58 സര്‍വിസുകള്‍;സ്വകാര്യ ബസുകളുടെ കഴുത്തറപ്പന്‍ മനോഭാവത്തെ പൊതുമേഖല മറികടന്നത് ഇങ്ങനെ.

ബെംഗളൂരു:ഓണത്തിരക്കിൽ ബെംഗളൂരുവിൽ നിന്നു കേരള ആർടിസിക്ക് ഇന്ന് 22 സ്പെഷൽ സർവീസുകൾ. കർണാടക ആർടിസിക്ക് 58 എണ്ണവും. നേരത്തെ അനുവദിച്ച 18 സ്പെഷലുകൾക്കു പുറമേ തൃശൂർ, തലശേരി, കോഴിക്കോട്, ബത്തേരി എന്നിവിടങ്ങളിലേക്കാണ് കേരള ആർടിസിയുടെ അധിക സർവീസുകൾ. ഇവയിലെ ടിക്കറ്റ് വിൽപന ഇന്നു രാവിലെ തുടങ്ങുമെന്നു കെഎസ്ആർടിസി അറിയിച്ചു. നാളെയും കേരള ആർടിസി 22 സ്പെഷൽ സർവീസുകൾ നടത്തുംടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്),

9483519508(മജസ്റ്റിക്),

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

080–22221755(ശാന്തിനഗർ),

080–26709799(കലാശിപാളയം),

8762689508(പീനിയ)

മുൻപെങ്ങുമില്ലാത്ത വിധമാണ് കർണാടക ആർടിസി ഇത്തവണ കേരളത്തിലേക്ക് ഓണം സ്പെഷലുകൾ അനുവദിച്ചത്. ബെംഗളൂരു–കണ്ണൂർ റൂട്ടിൽ മാത്രം ഇന്നു 18 സ്പെഷൽ അനുവദിച്ച കർണാടക ആർടിസിക്ക് കോഴിക്കോട് (13), മാഹി (2), കാസർകോട് (2), എറണാകുളം (9), കോട്ടയം (6), തൃശൂർ (5), മൂന്നാർ (1), പാലക്കാട് (2) എന്നിവിടങ്ങളിലേക്കും ഇന്നു സ്പെഷൽ സർവീസുകളുണ്ട്.

http://www.ksrtc.in

എന്നാ വെബ്സൈറ്റില്‍ നിന്ന് കര്‍ണാടക ആര്‍ ടി സി ബസുകള്‍ ബുക്ക്‌ ചെയ്യാം,080-49596666  എന്ന നമ്പരില്‍ 24X7 ബന്ധപ്പെടാം.

ഓണത്തിരക്ക് ഏറ്റവും കൂടുതലുള്ള ദിവസമായതിനാൽ സ്വകാര്യ ബസുകൾ വളരെ ഉയർന്ന നിരക്കിലാണ് സർവീസ് നടത്തുന്നത്. ഒരുഘട്ടത്തിൽ ടിക്കറ്റ് ചാർജ് 3750 രൂപ വരെ ആയിരുന്നു. എന്നാൽ കേരളവും കർണാടക ആർടിസിയും യഥേഷ്ടം സ്പെഷലുകൾ അനുവദിച്ചതാണ് സ്വകാര്യ ബസുകളെ നിരക്കു കുറയ്ക്കാൻ നിർബന്ധിതരാക്കിയത്. തിരുവനന്തപുരത്തേക്ക് 1500 മുതൽ മൂവായിരം രൂപ വരെയും എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് 1400 മുതൽ 2950 രൂപ വരെയാണ് ഇന്ന് സ്വകാര്യ ബസുകളിലെ ടിക്കറ്റ് ചാർജ്. കോഴിക്കോട്ടേക്ക് 1300 മുതൽ 2000 രൂപ വരെയാണ് എസി ബസുകളിലെ ടിക്കറ്റ് ചാർജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts