അച്ഛന്റെ ആരോഗ്യം വഷളായി; ഡോക്ടർക്കും നഴ്സിനും മകന്റെ മർദ്ദനം

ബെംഗളൂരു: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛന്റെ ആരോഗ്യം വഷളാവുന്നു എന്നറിഞ്ഞതോടെ ഡോക്ടർക്കും നഴ്സിനും മകന്റെ മർദ്ദനം. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അച്ഛന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നതിനിടെയാണ് യുവാവിന്റെ പ്രകോപനം. ബന്നിര്‍ഗട്ടയിലെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം.

ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച അച്ഛന്‍ ഇതില്‍ നിന്ന് മുക്തി നേടിയിരുന്നു. എന്നാല്‍ കോവിഡാനന്തരം ന്യൂമോണിയ പിടിപെട്ടു. ന്യൂമോണിയ കലശലായതോടെ, രോഗിയുടെ ആരോഗ്യനില വഷളായി.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

ഇതിന് പിന്നാലെയാണ് മകന്‍ ജഗദീഷ് കുമാര്‍ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവദിവസം അച്ഛന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുകയായിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതായും കോവിഡിതര ഐസിയുവില്‍ ചികിത്സയിലാണെന്നും ഡോക്ടര്‍ വിശദീകരിച്ചു.

ഈ സമയത്താണ് ഡോക്ടറെയും നഴ്‌സിനെയും ജഗ്ദീഷ് കുമാര്‍ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഡോക്ടറുടെ മുഖത്തേക്ക് മകന്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
[masterslider id="10"]

Related posts

Click Here to Follow Us