ലോക്ക് ഡൗൺ സാധ്യത തള്ളി ആരോഗ്യ മന്ത്രി.

ബെംഗളൂരു : കോവിഡ് വ്യാപനം അധികമായ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേകിച്ച് ബെംഗളൂരുവിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുളള സാധ്യതയുണ്ടോ എന്നതാണ് സാധാരണ ജനം ഉറ്റു നോക്കുന്നത്.

റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ വിധാൻ സൗധയിൽ ഇന്നലെ നടന്ന ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി യെദിയൂരപ്പ ഓൺലൈൻ ആയി പങ്കെടുത്തിരുന്നു.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ഒരു സമ്പൂർണ ലോക്ക്ഡൗണിന് സാധ്യതയില്ലാ എന്ന സൂചനകളാണ് ഈ യോഗത്തിൽ ആരോഗ്യ മന്ത്രി നൽകിയത്.

ലോക്ക് ഡൗൺ മാത്രമല്ല കോവിഡിനെ നിയന്ത്രിക്കാൻ ഉള്ള മാർഗ്ഗമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

കോവിഡ് സാങ്കേതിക സമിതി മുന്നോട്ട് വക്കുന്ന നിർദേശങ്ങൾ മുൻനിർത്തിയാകും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്ന് മന്ത്രി പറഞ്ഞു.

ഇന്ന് ഗവർണർ നയിക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts