യുകെയിൽ നിന്നെത്തിയ ആറു പേരിൽ അതി വ്യാപന ശേഷിയുള്ള വൈറസ് ബാധ കണ്ടെത്തി: 3 പേർ ബെംഗളൂരുവിൽ.

ബെംഗളൂരു: കഴിഞ്ഞദിവസം യുകെയിൽ നിന്നും ഇന്ത്യയിൽ എത്തിയ ആറു പേരിൽ ആണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ മൂന്നുപേർ ബംഗളൂരുവിലും രണ്ടുപേർ ഹൈദരാബാദിലും ഒരാൾ പൂനെയിലും ആണ് ഉള്ളത്.

ഇവരെ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഒറ്റപ്പെട്ട മുറികളിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള വരെ പ്രത്യേകമായി മാറ്റിപ്പാർപ്പിച്ചു നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലാണ് ഇതിനു വേണ്ടുന്ന പ്രത്യേക പരിശോധന നടത്തിയത്.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

കഴിഞ്ഞ നവംബർ 25 നും ഡിസംബർ 23 നും ഇടയ്ക്ക് മുപ്പത്തി മൂവായിരത്തോളം യാത്രക്കാരാണ് യുകെ എയർപോർട്ടുകൾ വഴി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇവരിൽ 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആയിട്ടാണ് റിപ്പോർട്ട് ഉള്ളത്. അതിൽനിന്നുള്ള ആറു പേരിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത്. ഇവരോടൊപ്പം യാത്രചെയ്തിരുന്ന അനു യാത്രികരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക നടപടികൾ പുരോഗമിച്ചു വരികയാണ്.

ജനിതക മാറ്റം സംഭവിച്ച കൊറോണവൈറസ് യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഡിസംബർ 23 മുതൽ അവിടെനിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ജനിതക മാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകളോട് കൂടുതൽ ജാഗരൂകരാകണം എന്നും എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts