ഗോവധ നിരോധന ബില്‍: സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി; രാജ്യം മുഴുവൻ ഗോവധം നിരോധിക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍, വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവ‍ര്‍ണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ ഉപരിസഭ ചേരാന്‍ ചെയര്‍മാന്‍ തയാറാകുന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാൻ ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ നിയമനിര്‍മാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയര്‍മാന്‍ പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണുയരുന്നത്.
സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകള്‍ പിടിച്ചെടുക്കാനും എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിയമം അധികാരം നല്‍കുന്നുണ്ട്.

മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം ചില സംസ്ഥാനങ്ങളിൽമാത്രം ഗോവധ നിരോധനം ഏർപ്പെടുത്താതെ രാജ്യം മുഴുവൻ നിരോധിക്കാൻ ബി.ജെ.പി. നേതാക്കളെ വെല്ലുവിളിച്ച് കോൺഗ്രസ്.

ഗോവധ നിരോധനത്തിന്റെകാര്യത്തിൽ ബി.ജെ.പി.ക്ക് ഒറ്റ നിലപാട് ഉണ്ടായിരിക്കണമെന്നും കർണാടക നിയമസഭയിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളിൽനിന്നു തീർത്തും വ്യത്യസ്തമായ നിലപാടാണ് കർണാടകത്തിൽ എടുത്തിട്ടുള്ളത്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ഒരുവശത്ത് ബീഫ് കയറ്റുമതിക്ക് അനുമതി നൽകി പണമുണ്ടാക്കുമ്പോൾ മറുവശത്ത് ബീഫ് നിരോധിച്ചുള്ള നിയമം കൊണ്ടുവരികയാണ്. ബീഫ് കയറ്റുമതി നിരോധിക്കാനും കേന്ദ്രസർക്കാർ ധൈര്യം കാണിക്കണമെന്നും രാജ്യത്തെ മുൻനിര ബീഫ് കയറ്റുമതിക്കാരിൽ അധികവും ബി.ജെ.പി.ക്കാരാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts