സ്വാതന്ത്ര്യ ദിന അവധി: കേരള ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു: ഈ വർഷം സ്വാതന്ത്ര്യ ദിനം വരുന്നത് ചൊവ്വാഴ്ചയാണ്, ഒരു ദിവസം അവധിയെടുത്താൽ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും.ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുൻപുള്ള വെള്ളിയാഴ്ചയിലേക്കുള്ള (11 ആഗസ്റ്റ് ) കേരള ആർടി യിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

തൃശൂരിലേക്കുള്ള ചില ബസുകളിലെ ടിക്കറ്റ് പകുതിയോളം തീർന്നു, മറ്റു ബസുകളിൽ സീറ്റുകൾ ലഭ്യമാണ്. അവധി അടുക്കും തോറും ടിക്കറ്റുകൾ തീരുന്നതിനാൽ ഇപ്പോൾ തന്നെ റിസർവേഷൻ ഉറപ്പു വരുത്താവുന്നതാണ്.

  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ

കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കാൻ ഇനിയും രണ്ടാഴ്ച സമയുണ്ട്.

അതേ സമയം തെക്കൻ കേരളത്തിലേക്കുള്ള സർവ്വീസുകൾ സേലം വഴി ആക്കണം എന്ന യാത്രക്കാരുടെ മുറവിളി തുടരുകയാണ്, മൈസൂരു വഴി തെക്കൻ കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ സമയനഷ്ടം വളരെ കൂടുതലാണ്.ഹൊസൂരിൽ കൂടി ബോർഡിംഗ് വന്നതോടെ സേലം വഴിയുള്ള ബസുകൾക്ക് കൂടുതൽ ആവശ്യക്കാർ ഉണ്ട്.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

മാത്രമല്ല കർണാടക ആർ ടി സി വളരെ മുൻപ് തന്നെ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കുമ്പോൾ കേരള അവസാന ദിനങ്ങളിലാണ് സ്പെഷൽ പ്രഖ്യപിക്കുന്നത്, അതും യാത്രക്കാരെ വലക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
[masterslider id="10"]

Related posts

Click Here to Follow Us