വാഹന മോഷണം പരാതിപ്പെടാനും ഇൻഷൂറൻസ് ലഭ്യമാക്കാനും പുതിയ ആപ്പുമായി പോലീസ്; പോലീസ് സ്‌റ്റേഷനിൽ കയറാതെ തന്നെ”നോൺ ട്രേസബിലിറ്റി” സർട്ടിഫിക്കറ്റ് ലഭ്യമാക്കാം.

ബെംഗളൂരു: വാഹനം മോഷണം പോയാൽ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങേണ്ട, കൈക്കൂലി കൊടുത്ത് മുടിയേണ്ട. പരാതി നൽകാനും വാഹനം കണ്ടെത്താനായില്ലെങ്കിൽ ഇൻഷൂറൻസ് ക്ലൈം ചെയ്യുന്നതിനായി 61 ദിവസത്തിനകം നോൺ ട്രേസബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുമായി പുതിയ മൊബൈൽ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സിറ്റി പോലീസ്.

നിലവിൽ വാഹനമോഷണ കേസുകളിൽ പോലീസിൽ പരാതിപ്പെട്ടാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ എടുക്കുന്ന സമയം മൂന്നു മാസമാണ്, മാത്രമല്ല ഒന്നിലധികം തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയും വേണം.

  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത

സ്ത്രീകൾക്ക് ആപൽഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന സുരക്ഷാ ആപ്പ്, ലാപ്ടോപ്പ് മൊബൈൽ എന്നിവ നഷ്ടപ്പെട്ടാൽ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പരാതി നൽകാൻ കഴിയുന്ന ഇ ലോസ്റ്റ് ആപ്പ് തുടങ്ങിയവ സിറ്റി പോലീസ് മുൻപ് തന്നെ പുറത്തിറക്കിയിരുന്നു, അതിനെ കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ നൽകുകയും ചെയ്തിരുന്നു.

  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us