നോർക്ക ഇൻഷുറൻസിനായുള്ള തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് , തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള 113 പൂരിപ്പിച്ച അപേക്ഷകൾ , അരുണോദയ ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ സെക്രട്ടറി എ.വി . അനീഷ് കുമാർ , ട്രെഷറർ ജോർജ് മാത്യു , എക്സിക്യൂട്ടിവ് മെമ്പർ ഡോ: എം . ബാബുരാജ് , ജോയൻറ്റ് ട്രെഷറർ പ്രദീപ് കുമാർ എന്നിവർ നോർക്ക ഓഫിസിൽ സമർപ്പിച്ചു . (13.11.2020)

അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയ സാഹചര്യത്തിൽ , 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ‌ ലഭിക്കുന്നതാണ്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക.

എല്ലാ പ്രവാസി മലയാളികളും നേരിട്ടോ, www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനിലൂടെയോ , മലയാളി സംഘടനകൾ, മുഖാന്തരമോ നോർക്ക റൂട്ട്സിന്റെ പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗമാകണമെന്ന് നോർക്ക റൂട്ട്സ് ബെംഗളൂരു ഓഫീസർ ശ്രീമതി.റീസ രജ്ഞിത്ത് അറിയിച്ചു.. ഫോൺ : 080-25585090.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts