കർണാടക രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ; സർക്കാരിനെതിരേ കോൺഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

ബെംഗളൂരു: ബി.ജെ.പി. സർക്കാരിനെതിരേ കോൺഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. സ്പീക്കർ വിശേശ്വര ഹെഗ്‌ഡെ കഗേരി നോട്ടീസ് അംഗീകരിച്ചു. അവിശ്വാസപ്രമേയത്തിലെ ചർച്ചയ്ക്കുള്ള തീയതിയും സമയവും ശനിയാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്ന് സ്പീക്കർ നിയമസഭയെ അറിയിച്ചു.

ബി.എസ്. യെദ്യൂരപ്പ നേതൃത്വം നൽകുന്ന സർക്കാരിൽ എം.എൽ.എ.മാർക്കും ജനങ്ങൾക്കും വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ നോട്ടീസ് നൽകിയത്. പ്രമേയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

എന്നാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും സഭയുടെ വിശ്വാസം തേടുമെന്നും മന്ത്രി ആർ. അശോക് പറഞ്ഞു. കോൺഗ്രസിൽനിന്നു കൂടുതൽ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, ബി.ജെ.പി. എം.എൽ‍.എ.മാരുടെകൂടി പിന്തുണയോടെയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു. സർക്കാരിലുള്ള വിശ്വാസം വോട്ടെടുപ്പിനുശേഷം അറിയാമെന്നും സിദ്ധരാമയ്യ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts