കട്ടപ്പയോട് ഉള്ള പ്രശ്നം ബാഹുബലിയോടു കാണിക്കരുത്;അപേക്ഷയുമായി രാജമൌലി കന്നഡസിനിമ പ്രേക്ഷകരുടെ മുന്നില്‍

കര്‍ണാടകയില്‍ ബാഹുബലി റിലീസ് ചെയ്യുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് ,വിഷയം ഒന്ന് തണുപ്പിക്കുന്നതിനായി സംവിധായകനായ രാജമൌലി തന്നെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്,തന്റെ ഫേസ്ബുക്ക്‌ പേജില്‍ കന്നടയില്‍ സംസാരിക്കുന്ന ഒരു വീഡിയോ ആണ് അദ്ദേഹം പുറത്തു വിട്ടിട്ടുള്ളത്.വീഡിയോ യും അതിന്റെ മലയാള പരിഭാഷയും താഴെ കൊടുകുന്നു.

“എല്ലാവര്ക്കും നമസ്ക്കാരം  എനിക്ക് കന്നഡ ശരിക്ക് അറിയില്ല,എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.സത്യരാജുമായി മായി ബന്ധപ്പെട്ട വിവാദത്തില്‍ ഞാനും എന്റെ നിര്‍മാതാക്കളും ഒരു ക്ലാരിഫിക്കേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം ചെയ്ത കമന്റ് നിങ്ങള്‍ അനേകരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട് .

എന്നാല്‍ ആ കമന്റിനു ഞങ്ങളുമായി ഒരു വിധത്തില്‍ ഉള്ള ബന്ധവും ഇല്ല.അത് സത്യരാജിന്റെ വ്യക്തിപരമായ അഭിപ്രായം ആണ്.ഒരു മാസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കാണുന്നത് വരെ ഈ വിഷയം തന്നെ എനിക്ക് അറിയില്ല.അദ്ദേഹം ഈ കമന്റ് ചെയ്തിട്ട് ഒന്‍പതു വര്‍ഷമായി ,അതിനു ശേഷം അദ്ദേഹം അഭിനയിച്ചതും നിര്‍മിച്ചതുമായ എത്രയോ സിനിമകള്‍ കര്‍ണാടകയില്‍ റിലീസ് ആയിട്ടുണ്ട്.ബാഹുബലി പാര്‍ട്ട്‌ ഒന്നാം ഭാഗവും റിലീസ് ആയി.അതിനു നിങ്ങള്‍ ഏതു വിധത്തില്‍ ഉള്ള സ്വീകരണമാണ് നല്‍കിയത്.

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

സത്യരാജ് ഈ സിനിമയുടെ സംവിധായകനോ നിര്മാതാവോ അല്ല,ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ള അനേകം കലാകാരന്‍ മാരില്‍ ഒരാള്‍ മാത്രം.ഈ സിനിമ നിന്നുപോയാല്‍  അദ്ദേഹത്തിന്  നഷ്ട്ടം ഒന്നും ഇല്ല.അവര്‍ ഒരാള്‍ ചെയ്ത കമന്റ് കാരണം എത്ര ആളുകളെ ബാധിക്കുന്നു,അദ്ധേഹത്തിന്റെ മേലുള്ള ദേഷ്യം ബഹുബലി ചലച്ചിത്രതിനോട് കാണിക്കുന്നത് ശരിയല്ല എന്നാണ് അഭിപ്രായപ്പെകര്‍ണാടകയില്‍ ടുന്നു.

  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!

ഈ വിഷയത്തെ കുറിച്ച് ഞാന്‍ സത്യരാജിനെ ഫോണ്‍ ചെയ്തു അറിയിച്ചിട്ടുണ്ട്,വിശദീകരിച്ചിട്ടുണ്ട് അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ല.നമുക്ക് നേരിട്ട് ബന്ധമില്ലാത്ത ഈ വിഷയത്തില്‍ നമ്മളെ ഉള്‍പ്പെടുത്തരുത് എന്ന് ഒരു പ്രാവശ്യം കൂടി എല്ലാവരോടും അപേക്ഷിക്കുന്നു.നിങ്ങളുടെ സ്നേഹം എന്നും എന്റെ കൂടെ ഉണ്ടാകണം എന്നു ആഗ്രഹിക്കുന്നു.ഹൃദയം നിറഞ്ഞ നന്ദി.”

ബ്രഹ്മാണ്ഡ വിജയം കൊയ്ത ബാഹുബലി യുടെ രണ്ടാം ഭാഗം ഈ വരുന്ന 28  നു ആണ് റിലീസ് ആകുന്നതു.കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അതൊരു വലിയ നഷ്ട്ടമാകും ബാഹുബലിക്ക്,എന്നാല്‍ ഇതുകൊണ്ടെല്ലാം കന്നഡ ആക്ടിവിസ്റ്റുകളുടെ മനസ്സ് മാറ്റാന്‍ കഴിയുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us