മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : നഗരത്തിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ ജില്ലയിലെ തളിക്കുളം തമ്പാൻ കടവ് ടി.എം.അബ്ദുൾ അസീസിൻ്റെ മകൻ അഥിത് (23) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ താമസ സ്ഥലത്ത് എത്തുകയും വീട് അകത്ത് നിന്ന് പൂട്ടിയതായി മനസ്സിലാക്കുകയും ചെയ്തു.

  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

വീട്ടുടമസ്ഥൻ്റെ സഹായത്തോടെ വീടു തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സെൻ്റ് ജോൺസ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

നഗരത്തിൽ വീഡിയോ എഡിറ്ററായി ജോലി നോക്കുകയായിരുന്നു അഥിത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നില വിലുള്ള ഒരു പ്രശ്നത്തിനും മറുപടി തരാൻ ആത്മഹത്യക്ക് കഴിയില്ല, ചുറ്റുമുള്ള നിങ്ങളെ സനേഹിക്കുന്നവരെ ദു:ഖത്തിലാഴ്ത്താൻ അല്ലാതെ….ആത്മഹത്യ കൊണ്ട് ഒരു പ്രശ്നവും പരിഹരിച്ച ചരിത്രവുമില്ല കൂടുക മാത്രമേ ചെയ്തിട്ടുള്ളൂ… ഏതെങ്കിലും ഘട്ടത്തിൽ ആത്മഹത്യാ പ്രവണത കാണിക്കുന്നവർ +91 98204 66726 നമ്പറിൽ ബന്ധപ്പെടുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us