ഓട്ടോ ഡ്രൈവർ സ്ത്രീയുടെ മുകളിൽ പറന്നു വീഴുന്ന വൈറൽ വീഡിയോ; സംഭവം നടന്നത് ബെംഗളൂരുവിൽ; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : റോഡിൽ നിർത്തിയിരിക്കുന്ന ഓട്ടോറിക്ഷയുടെ അരികിൽ നിന്ന് പറന്ന് ഒരു സ്ത്രീയുടെ മുകളിലേക്ക് വീഴുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റോഡിൽ വീണു കിടക്കുന്ന കേബിൾ ഓട്ടോയുടെ ചക്രത്തിൽ കുടുങ്ങിയതോടെ അത് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഓട്ടോ ഡ്രൈവർ.

പാഞ്ഞെത്തിയ മറ്റൊരു കാർ കേബിളുമായി മുന്നോട്ട് പോയതോടെ അതിൽ കുടുങ്ങിയ ഡ്രൈവർ 20 മീറ്ററോളം വായുവിൽ പറന്ന് വഴിയിൽ നടന്നു പോകുകയായിരുന്നു സ്ത്രീയുടെ മേൽ വീഴുകയായിരുന്നു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

സംഭവം നടന്നത് കഴിഞ്ഞ 16ന് ടി.സി. പാളയ ജംഗ്ഷനിൽ ആണ്, ഉച്ചക്ക് 11:35 ന് അവിടെ തന്നെ അന്നപൂർണേശ്വരി എന്ന ഹോട്ടൽ നടത്തുകയായിരുന്ന സുനിത.കെ.എ എന്ന് സ്ത്രീയുടെ മുകളിലാണ് ഓട്ടോ ഡൈവർ പതിച്ചത്.

“മാഡം” എന്നൊരു ശബ്ദവും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് മനസ്സിലായില്ല എന്ന് അവർ പറയുന്നു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

തുടർന്ന് ഭർത്താവ് എത്തി ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു,52 സ്റ്റിച്ചുകൾ ഉണ്ട്.

ഓട്ടോ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts