നഗരത്തിലെ 19 ആശുപത്രികൾക്ക് ലൈസൻസ് നഷ്ടമായി; കാരണം ഇതാണ്…

ബംഗളൂരു: കോവിഡ് രോഗികൾക്കായുള്ള 50 ശതമാനം കിടക്കകൾ നീക്കിവെക്കാത്ത സൗത്ത് സോണിലെ 19 ആശുപത്രികളുടെ ലൈസൻസ് ബി ബി എം പി വ്യാഴാഴ്ച റദ്ദാക്കി.

ആശുപത്രികളിൽ നടത്തിയ ഔദ്യോഗിക പരിശോധനക്ക് ശേഷമാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. 

2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് ലെ സെക്ഷൻ 58 പ്രകാരം പ്രസ്തുത ആശുപത്രികൾക്കെതിരെ കേസ് എടുത്തതായി സൗത്ത് സോൺ ഹെൽത്ത് ഓഫീസർ ഡോക്ടർ ശിവകുമാർ അറിയിച്ചു.

  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി

ലൈസെൻസ് റദ്ദ്‌ ചെയ്തത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള ബാനറുകൾ ആശുപത്രികൾക്ക് മുമ്പിൽ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.

ബസവനഗുഡി സബ് ഡിവിഷനിലെ അനുഗ്രഹ വിറ്റാലാ ആശുപത്രി, വിനായക ആശുപത്രി, പ്രശാന്ത്‌ ആശുപത്രി, രാധാകൃഷ്ണ ആശുപത്രി.വിജയ നഗർ സബ് ഡിവിഷനിലെ മാരുതി ആശുപത്രി, പദ്മശ്രീ ആശുപത്രി, കാലബൈരവേശ്വര ആശുപത്രി, ഗുരുശ്രീ ആശുപത്രി. പദമനാഭനഗർ 

സബ് ഡിവിഷനിലെ ഉദ്ഭവ ആശുപത്രി, സേവാക്ഷേത്ര ആശുപത്രി, പ്രൊമെഡ് ആശുപത്രി, ദീപക് ആശുപത്രി, എൻ യു ആശുപത്രി. ബി ടി എം ലേ ഔട്ട് സബ് ഡിവിഷനിലെ ഗാംഗോത്രി ആശുപത്രി, അക്യൂര ആശുപത്രി, കരന്ത് ആശുപത്രി. ചിക്ക്പെട്ട് സബ് ഡിവിഷനിലെ എച് സി ജി കാൻസർ ആശുപത്രി, ട്രിനിറ്റി ആശുപത്രി, മയ്യ ആശുപത്രി എന്നീ ആശുപത്രികളുടെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
[masterslider id="10"]

Related posts