മികച്ച നടന്‍ വിനായകന്‍ ,നടി രജീഷ വിജയന്‍ ,മാന്‍ഹോള്‍ മികച്ച ചിത്രം;സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്‌ത മാന്‍ഹോള്‍ എന്ന സിനിമയാണ് മികച്ച ചിത്രം. വിധു വിന്‍സന്റ് തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം സ്വന്തമാക്കിയത്.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ നായികാവേഷം ചെയ്‌ത രജീഷ വിജയന്‍ അര്‍ഹയായി.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

മറ്റ് പ്രധാന പുരസ്ക്കാരങ്ങള്‍

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- മഹേഷിന്‍റെ പ്രതികാരം.

മികച്ച കഥ- സലീംകുമാര്‍. ചിത്രം

മികച്ച സ്വഭാവനടി കാഞ്ചന പി.കെ. (ഓലപ്പീപ്പി) .

മികച്ച സിനിമ ഗ്രന്ഥം ‘സിനിമ മുതല്‍ സിനിമ വരെ’

ചേതന്‍ ആണ് മികച്ച ബാലതാരം. ചിത്രം ഗപ്പി

ഗാനരചന- ഒഎന്‍വി കുറുപ്പ്. ചിത്രം- കാംബോജി

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

മികച്ച സംഗീതസംവിധായകന്‍- എം ജയചന്ദ്രന്‍. ചിത്രം – കാംബോജി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts