5 ദിവസമായി 35 തൊഴിലാളികൾ അതിർത്തി കടക്കാനായി കാത്തു കെട്ടിക്കിടക്കുന്നു;ഭക്ഷണവും ഉറക്കവും എല്ലാം ബസിൽ തന്നെ.

ബെംഗളൂരു : 35 തൊഴിലാളികൾ 5 ദിവസമായി കർണാടക അതിർത്തിയിൽ പ്രവേശനം കാത്തുകിടക്കുകയാണ്.

മുംബൈയിൽ നിന്നുമുള്ള 35 ആംഗ സംഘം അഞ്ച് ദിവസമായി മഹാരാഷ്ട്ര കർണാടക ബോഡറിൽ കുടുങ്ങി കിടക്കുന്നു.

മഹാരാഷ്ട്രയിലെ കൊഗ്‌നോലി ചെക്ക് പോസ്റ്റിൽ ആണ് ഇവർ കുടുങ്ങിയത് .

മഹാരാഷ്ട്രയിൽ നിന്നുള്ള പ്രവേശനം കർണാടക നിർത്തിവെച്ചത് പ്രകാരമാണ് ഇവർ യാത്ര ചെയ്തുവന്ന ബസിൽ ദിവസങ്ങളോളം കഴിയേണ്ടി വരുന്നത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

മുംബൈയിൽ ജോലി ചെയ്യുന്ന ഹാസൻ മണ്ഡ്യ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളാണ് സംഘത്തിൽ ഉള്ളത്.

മെയ് 15 നു ആണ് ഇവർ കോഗ്‌നോലി ചെക്ക് പോസ്റ്റിൽ എത്തിയത് .

മുംബൈയിൽ നിന്നും വാടകക്കെടുത്ത ബസിൽ എത്തിയ ഇവർക്ക് കർണാടകയിലേക്ക് പ്രവേശിക്കാനുള്ള ഇ പാസ് ഉണ്ടായിരുന്നില്ല.

ബെലഗാവിയിൽ നിന്നും ഹാസനിൽ നിന്നുമുള്ള അധികൃതർ തിരിച്ചു പോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘം ഇപ്പോഴും ചെക്ക് പോസ്റ്റിൽ കാത്തുകിടക്കുകയാണ് .

വെള്ളമോ ശുചിമുറി സൗകര്യങ്ങളോ ഒന്നും ഇല്ലാതെ ബസിൽ തന്നെ ഉറങ്ങാൻ ഇവർ നിർബന്ധിതരായിരിക്കുകയാണ് .

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അധികാരികൾ ഇവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts