വൈറ്റ് ഫീൽഡിലെ പ്രമുഖ ആശുപത്രിക്കെതിരെ പരാതിയുമായി ഐ.എൻ.എ.

ബെംഗളൂരു : വൈറ്റ് ഫീഡിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെ മലയാളികൾ അടക്കം ഉള്ള നേഴ്സുമാരെ ഡ്യൂട്ടി ചെയ്യിപ്പിച്ച് മാനേജ്മെന്റുകളുടെ ക്രൂരത ചെയ്യുന്നതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ.

സംഘടനയുടെ കർണ്ണാടക ഘടകം പ്രസിഡണ്ട് രഞ്ജിത്ത് സ്കറിയക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെട്ടതായി ഐ.എൻ.എ അറിയിച്ചു.

കോവിഡ് വാർഡിൽ വേണ്ട യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ആണ് ഈ ആശുപത്രിയിൽ ദിവസം രോഗികളിൽ നിന്ന് 4000 രൂപയോളം ചാർജ്ജ് ഈടാക്കി പ്രവർത്തിക്കുന്നത് എന്ന് സംഘടന ആരോപിക്കുന്നു.

  സഖാവിൽ നിന്ന് 'കൈ'പിടിച്ച് കോൺഗ്രസിലേക്ക്; വിഎസിന്റെ പിഎ സുരേഷ് കോൺഗ്രസിലേക്ക്; ഇന്ന് അംഗത്വമെടുക്കും

ഇവിടെ നേഴ്സുമാർക്ക് പി.പി.ഇ കിറ്റിനു പകരം നൽകിയിരിക്കുന്നത് ഒ.ടി.ഗൗൺ  ആണ് എന്നും, അടുത്ത ദിവസം വീണ്ടും കഴുകി നേഴ്സുമാർക്ക് നൽകുകയാണെെന്നുമാണ് ആരോപണം.

ഇവിടെ നേഴ്സുമാരുടെ സട്ടിഫിക്കറ്റ്  പിടിച്ച് വെച്ചിരിക്കുകയാണ് എന്നും സംഘടന പറയുന്നു.

ഈ വൻകിട ആശുപത്രിക്ക് എതിരെ  കർണ്ണാടക മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും, കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകിയതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അറിയിച്ചു.

  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്

പരാതിയുടെ പകർപ്പ് ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രിയുടെ പേര് വെളിപ്പെടുത്താൻ കഴിയാത്തതിൽ ബെംഗളൂരു വാർത്ത ഖേദം പ്രകടിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
[masterslider id="10"]

Related posts

Click Here to Follow Us