കൊറോണ ബാധയെ സംസ്ഥാനം “സ്റ്റേറ്റ് എപ്പിഡമിക്” ആയി പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം; വ്യാജവാർത്ത പ്രചരിപ്പിച്ച”ദി ന്യൂസ് മിനുട്ട് “വിശദീകരണവുമായി രംഗത്ത്.

 

ബെംഗളൂരു : സംസ്ഥാനത്ത് 4 കോവിഡ് – 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതോടെ ഈ രോഗത്തെ സ്റ്ററ്റ് എപ്പി ഡെമിക്ക് (സംസ്ഥാന പകർച്ച വ്യാധി) ആയി പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം.

ചില വാർത്താ ചാനലുകളും ദി ന്യൂസ് മിനുട്ട് അടക്കുള്ള ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളുമാണ് ഈ വാർത്ത പ്രചരിപ്പിച്ചത്.

https://www.timesnownews.com/india/article/karnataka-government-declares-covid-19-as-state-epidemic-orders-closure-of-schools-and-offices/563551

എന്നാൽ ഇത് തെറ്റാണ് എന്ന വിശദീകരണവുമായി ഓൺലൈൻ മാധ്യമത്തിൻ്റെ മേധാവിയും മലയാളിയുമായ ധന്യാ രാജേന്ദ്രൻ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.

  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്

അവരുടെ ട്വീറ്റ് താഴെ.

ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ജോലി ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോഴെങ്കിലും തുടരരുത് എന്ന് മാത്രമാണ് യഥാർത്ഥ വാർത്തക്ക് വേണ്ടി നിലകൊള്ളുന്ന ഞങ്ങൾക്ക് പറയാനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ
[masterslider id="10"]

Related posts

Click Here to Follow Us