ഡല്‍ഹിയില്‍ പ്രതിഷേധം ആക്രമണത്തിന് വഴിമാറി;അമര്‍ച്ച ചെയ്ത് പോലീസ്;മാധ്യമ പ്രവര്‍ത്തകന് പരിക്ക്.

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം ദില്ലിയില്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയില്‍ വന്‍ സംഘര്‍ഷാസ്ഥ. ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി.

പൊലീസിന് നേരെ കല്ലേറും നടന്നു. പ്രതിഷേധക്കാർ വൈകിട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി.

  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

വൈകിട്ടോടെ പ്രതിഷേധം വീണ്ടും ശക്തമായി.പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് പോലീസിന് നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

തിരിച്ചടിച്ച പോലീസ് ജല പീരങ്കി ഉപയോഗിച്ചു,അക്രമികള്‍ ഒരു കാര്‍ കത്തിച്ചു.ഇതോടെ പോലീസ് മുന്നോട്ട് വരികയും ലാത്തി ചാര്‍ജ് നടത്തുകയും ആയിരുന്നു.ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ലാത്തി ചാര്‍ജ് നടക്കുന്നിടത്തേക്ക്‌ മാധ്യമങ്ങളെ പോലീസ് അനുവദിച്ചിരുന്നില്ല,ലാത്തി ചാര്‍ജ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാതൃഭൂമി ലേഖകന്‍ അരുണ്‍ കുമാറിന് തലയ്ക്കു പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us