‘പ്രതി പൂവന്‍കോഴി’; മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു!

ഹൗ ഓള്‍ഡ്‌ ആര്‍ യുവിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റര്‍ പുറത്തിറക്കിയത് മറ്റാരുമല്ല നമ്മുടെ ലാലേട്ടനാണ്.

പോസ്റ്ററില്‍ രണ്ടു പൂവന്‍കോഴികളുടെ ഇടയില്‍ നിന്നും നോക്കുന്ന മഞ്ജുവിന്‍റെ കണ്ണില്‍ പകയാണോ ദേഷ്യമാണോ എന്ന് നമുക്ക് സംശയം തോന്നും. മഞ്ജു വാര്യരാണ് കേന്ദ്ര കഥപാത്രം. ഉണ്ണി ആറിന്‍റെ ഏറെ ചര്‍ച്ചയായ നോവലാണ്‌ പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അദ്ദേഹമാണ്.

എന്നാല്‍ ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്നും പേരു മാത്രമാണ് നോവലില്‍ നിന്നും കടമെടുത്തതെന്നും സംവിധായകന്‍ റോഷന്‍ പറഞ്ഞിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us