യുനെസ്കോ പൈതൃക സ്മാരകമായ ഹംപിയിലെ കല്‍തൂണുകള്‍ തകര്‍ന്ന് വീണു.

ബെംഗളൂരു :യുനെസ്കോ പൈതൃക സ്മാരകമായ ഹംപിയിലെ വിരൂപാക്ഷ ബാസാറിലെ സാലമണ്ഡപ തൂണുകൾ കനത്ത മഴയെ തുടർന്നു ഞായറാഴ്ച തകർന്നു വീണു.

ഹംപി സ്ഥിതിചെയ്യുന്ന ബെള്ളാരി ഹൊസ്പേട്ടിലും സമീപ പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടാഴ്ചയായി കനത്ത മഴ തുടരുകയാണ്.

വെള്ളം കെട്ടിനിന്നതാണ് തൂണുകൾ വീണതിനു പിന്നിലെന്നു വിരൂപാക്ഷ ക്ഷേത്രത്തിലെ പൂജാരി ശിവ ഭട്ട് പറഞ്ഞു.

  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

ക്ഷേത്രത്തിൽ നിന്ന് 200 മീറ്റർ അകലെയായാണു വിരൂപാക്ഷ ബാസാർ.

വിജയനഗര സാമ്രാജ്യത്തിന്റെ തിരുശേഷിപ്പായ ഹംപിയിലെ കൽത്തൂണുകൾ നവീകരിക്കാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സഹായത്തോടെ (ഐഐഎസ്‍സി) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശ്രമങ്ങൾ നടത്തി വരികയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts