വരൾച്ച: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് ;ബെംഗളൂരുവിനെ ബാധിക്കില്ല എന്ന് മന്ത്രി.

ബെംഗളൂരു : കടുത്ത വരൾച്ച വൈദ്യുതി ഉത്പാദനത്തെ ബാധിച്ചതായി മന്ത്രി  ഡി.കെ ശിവകുമാർ, എന്നാൽ പ്രതിസന്ധി ബെംഗളൂരുവിനെ ബാധിക്കില്ല.ചില സാങ്കേതിക തകരാർ മൂലം കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭിക്കുന്നില്ല, അതു കൊണ്ടു തന്നെ 700 മെഗാവാട്ട് വീതം പുറമെ നിന്ന് വാങ്ങിക്കൊണ്ടിരിക്കുകയാണ് ,എന്നിട്ടും 1000 മെഗാവാട്ടിന്റെ കുറവ് ഉണ്ട്.

വൈദ്യുതിയുടെ ഉപഭോഗം കുറച്ച് കൊണ്ടുവരാനുള്ള കുറഞ്ഞ നിരക്കിൽ എൽ ഇ ഡി ബൾബ് നൽകുന്ന പദ്ധതി കാര്യക്ഷമമാക്കാനും അലോചനയുണ്ട്, “ഹൊസബെളകു ” പദ്ധതിയിലൂടെ 70 രൂപക്ക് വിറ്റിരുന്ന എൽ ഇ ഡി ബൾബ് ഇനി 50 രൂപക്ക് ലഭിക്കും.750 രൂപയുടെ എൽ ഇ ഡി ട്യൂബ് ലൈറ്റ് ഇനി 250 രൂപക്ക് നഗരപ്രദേശങ്ങളിൽ  ലഭ്യമാക്കും. ഇതു വരെ ഒന്നര കോടിയോളം ബൾബുകൾ വിതരണം ചെയ്തു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

ചെറിയ നദികളിൽ നിന്നു പോലും വൈദ്യുതി ഉത്പാദിക്കാവുന്ന ജർമൻ മാതൃകയിലുള്ള റബർ അണക്കെട്ടുകളുടെ നിർദേശം കർണാടക പവർ കോർപറേഷൻ ലിമിറ്റഡിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts