ലോകകപ്പില്‍ കരുക്കള്‍ നീക്കാന്‍ മലയാളി താരം ഉൾപ്പടെ ഇന്ത്യയിൽ നിന്ന് 10 പേർ..

ന്യൂഡല്‍ഹി: അടുത്ത മാസം നാലിന് റഷ്യയില്‍  ആരംഭിക്കുന്ന ചെസ് ലോകകപ്പില്‍ ഇന്ത്യയില്‍ നിന്ന് 10 പേര്‍ പങ്കെടുക്കും. അതേസമയം, ഫിഡെ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിശ്വനാഥന്‍ ആനന്ദ് ലോകകപ്പില്‍ നിന്ന് പിന്‍മാറി. മലയാളി താരം നിഹാല്‍ സരിന്‍ അടക്കമുള്ളവരാണ് മറ്റ് 10 പേര്‍.

പി.ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ബി.അധിബന്‍, സൂര്യ ശേഖര്‍ ഗാംഗുലി, എസ്. പി സേതുരാമന്‍, കാര്‍ത്തികേയന്‍ മുരളി, അരവിന്ദ് ചിദംബരം, നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍, അബിജീത് ഗുപ്ത എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന മറ്റുള്ളവര്‍. ഏഴ് റൗണ്ടുകളിലായി നടക്കുന്ന ചെസ് ലോകകപ്പില്‍ ആദ്യ ആറ് റൗണ്ട് ക്ലാസിക്കല്‍ ഗെയിമായിരിക്കും. അവസാന റൗണ്ടില്‍ റാപ്പിഡ്, ബ്ലിറ്റ്സ് അല്ലെങ്കില്‍ സഡന്‍ഡെത്ത് ഗെയിമുകളായിരിക്കും ഉണ്ടാവുക.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ഈ ടൂര്‍ണമെന്‍റിലെ വിജയികള്‍ക്ക് അടുത്തവര്‍ഷത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ മാഗ്നസ് കാള്‍സനുമായി ഏറ്റുമുട്ടാം. ലോകകപ്പില്‍ ഫൈനലിലെത്തുന്ന രണ്ട് കളിക്കാര്‍ക്കും ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനാവും. വിവിധ രാജ്യങ്ങളില്‍ നിന്നായി 128 കളിക്കാരാണ് ചെസ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts