‘വിധാന്‍ സൗധ’യിലെ കണ്ണുകൾ തുറന്നു, ഇനി എല്ലാ കണ്ണുകളും ‘വിധാന്‍ സൗധ’യിലെക്ക്

ബെംഗളൂരു: ‘വിധാന്‍ സൗധ’യിലെ കണ്ണുകൾ തുറന്നു, ഇനി എല്ലാ കണ്ണുകളും ‘വിധാന്‍ സൗധ’യിലെക്ക്. കഴിഞ്ഞ രാത്രി ബിജെപി എംഎൽഎമാർ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കർണാടക വിധാൻ സൗധ വീണ്ടും രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയായി മാറി.

ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരിക്കെ ചൂടേറിയ ചർച്ചകളും വാഗ്വാദങ്ങളും വിധാൻ സൗധയിൽ അരങ്ങേറും. വിശ്വാസവോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തുന്നതിന്റെ ഭാഗമായി വിധാൻ സൗധയിലാണ് പ്രതിപക്ഷ എംഎൽഎമാർ വ്യാഴാഴ്ച രാത്രി കിടന്നുറങ്ങിയത്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

ഇതിനിടയിൽ ഭരണപക്ഷത്തെ നേതാക്കൾ കുശലാന്വേഷണം നടത്താനെത്തിയതും കൗതുകമായി. വിധാൻ സൗധയിൽ ബിജെപി എംഎൽഎമാർക്കൊപ്പമാണ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര രാവിലത്തെ ഭക്ഷണം കഴിച്ചത്. വിശ്വാസവോട്ട് അനാവശ്യമായ ചർച്ചകൾ നടത്തി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts