ഈ നഗരത്തിലെ പൗരൻമാരുടെ സുരക്ഷ ഇപ്പോഴും വലിയ ചോദ്യമായി തുടരുന്നു;വ്യവസായിയെ കാറിൽ നിന്നിറക്കി നഗ്നനാക്കി ഭീകരമായി മർദ്ദിച്ചു!; സംഭവം നന്ദിനി ലേയൗട്ടിന് സമീപം.

ബെംഗളൂരു :വെള്ളിയാഴ്ച രാത്രി നന്ദിനി ലേഔട്ടിന് സമീപമാണ് സംഭവം,ബിസിനസ് മാനായ ധനഞ്ജയും മറ്റ് 4 സുഹൃത്തുക്കളും ചേർന്ന് രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി കാറിൽ യാത്ര ചെയ്യുകയായിരുന്നു.

റോഡ് തടഞ്ഞു കൊണ്ട് ഒരാൾ നിൽക്കുന്നതു കണ്ട അഞ്ചു പേരും പുറത്തിറങ്ങി വഴി മാറാൻ ആവശ്യപ്പെട്ടു, അയാൾ വഴി മാറാൻ തയ്യാറായി.കാർ മുന്നോട്ടെടുത്തതോടെ 6-7 ആളുകൾ ആയുധങ്ങളുമായി ചാടി വീണു.

  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി

കാറിന്റെ മുൻ ഭാഗത്തെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നില്ല, അക്രമകാരികളിൽ ഒരാൾ മുൻ വാതിൽ തുറന്ന് ധനഞ്ജയനേ പുറത്തേക്ക് വലിച്ചിട്ടു, ആയുധമേന്തിയ അക്രമികൾ ധനഞ്ജയന്റെ വസ്ത്രം പറിച്ചെടുക്കുകയും ആയുധങ്ങൾ കൊണ്ട് അക്രമിക്കുകയും ചെയ്തു.

ഏകദേശം 20 മിനിറ്റിന് ശേഷം കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ധനഞ്ജയന്നെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ച് നഗ്നനായ ആളെ ഒരു ബസ്റ്റാന്റിന് പുറകിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലാക്കി.

  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
[masterslider id="10"]

Related posts

Click Here to Follow Us