സെമി സാധ്യത നിലനിർത്തി പാകിസ്ഥാൻ; കിവീസിന് ആദ്യ തോല്‍വി!

ബിര്‍മിംഗ്ഹാ൦: സെമി സാധ്യത നിലനിർത്തി പാകിസ്ഥാൻ; പന്ത്രണ്ടാം ലോകകപ്പില്‍ ന്യൂസ്‌ലാന്‍ഡിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്കിസ്ഥാന്‍. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കിവീസ് പാക്കിസ്ഥാനോട് പരാജയപ്പെട്ടത്.

ടോസ് നേടി ബാറ്റി൦ഗിനിറങ്ങിയ ന്യൂസ്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷഹീൻ അഫ്രീദിയും മുഹമ്മദ് ആമിറും ചേർന്ന് ആക്രമിച്ചതോടെ ന്യൂസ്‌ലാന്‍ഡിന്‍റെ മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറുകയായിരുന്നു.

പാക് ബോളർമാരുടെ മുന്നിൽ തുടക്കത്തിൽ വിയർത്ത കിവീസ് 83ന് അഞ്ച് എന്ന നിലയിൽ നിന്ന് പിന്നീട് കരകയറി. നീഷാമും ഗ്രാന്ദ്ഹോമും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 132 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയത് കിവീസിന് ആശ്വാസമായി. എന്നാല്‍, 71 പന്തില്‍ ആറു ഫോറും ഒരു സിക്‌സും അടിച്ച ഗ്രാന്ദ്‌ഹോം റണ്‍ ഔട്ടാകുകയായിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), ടോം ലാഥം (1), റോസ് ടെയ്‌ലര്‍ (3) എന്നിവരാണ് മടങ്ങിയ മറ്റ് താരങ്ങള്‍.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

വില്യംസണ്‍ (41)- നീഷാം സഖ്യം കിവീസിനെ രക്ഷപ്പെടുത്തുമെന്ന് കരുതിയെങ്കിലും ഷദാബ് ഖാന്‍ ബ്രേക്ക് ത്രൂ നല്‍കി. ഷദാബിന്‍റെ പന്തില്‍ വില്യംസണ്‍ സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കി മടങ്ങി. പാക്കിസ്ഥാന് വേണ്ടി സെഞ്ചുറി ഇന്നി൦ഗ്സുമായി ബാബര്‍ അസം മുന്നില്‍ നിന്നപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി ഹാരിസ് സുഹൈല്‍ പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 126 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

127 പന്തില്‍ 101 റണ്‍സുമായി ബാബര്‍ അസം പുറത്താകാതെ നിന്നപ്പോള്‍ 76 പന്തില്‍ ഹാരിസ് സുഹൈല്‍ 68 റണ്‍സ് നേടി. ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് വിജയ റൺ നേടുമ്പോൾ 127 പന്തിൽ നിന്ന് 101 റൺസുമായി പുറത്താവാതെ നിന്നു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങ്ങിനെ മാതൃകയാക്കുന്ന ബാബര്‍ സെഞ്ച്വറിയോടെ പുതിയൊരു നാഴികക്കല്ലും പിന്നിട്ടു. അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും താരം സ്വന്തമാക്കി. ബാബര്‍ 68 ഇന്നിങ്‌സുകളില്‍നിന്നായാണ് 3000 മറികടന്നത്. കോലിയേക്കാള്‍ ഏഴ് ഇന്നിങ്‌സുകള്‍ കുറവ് കളിച്ച ബാബര്‍ ഇപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ താരം ഹാഷിം ആംലയ്ക്ക് പിറകിലാണ്. ആംല 57 ഇന്നിങ്‌സുകളില്‍നിന്നും 3000 മറികടന്നിരുന്നു.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us