പല്ല് തേച്ചില്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല!! ‘ശുഭരാത്രി’യുടെ ടീസര്‍ വൈറലാകുന്നു..

ദിലീപ്, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ‘ശുഭരാത്രി’യുടെ ടീസര്‍ വൈറലാകുന്നു. വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള  ടീസറാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അനു സിത്താരയും ദിലീപും ഭാര്യാഭര്‍ത്താക്കന്മാരായി വേഷമിടുന്ന ചിത്രത്തില്‍ സിദ്ദിഖ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

അരോമ മോഹന്‍, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ബികെ ഹരി നാരായണന്‍ വരികളെഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us