രമാകാന്ത് അച്‌രേക്കർ അന്തരിച്ചു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ലോകത്തിന് സമ്മാനിച്ച ഗുരുനാഥന്‍ രാമകാന്ത് അച്‌രേക്കർ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അച്‌രേക്കർ നടത്തിയിരുന്ന ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് സച്ചിന്‍ എന്ന ക്രിക്കറ്ററുടെ ഉദയം. സഹോദരന്‍ അജിത്താണ് സച്ചിനെ അച്‌രേക്കറുടെ അക്കാദമിയിലെത്തിക്കുന്നത്. സച്ചിനെ കൂടാതെ വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ, ബൽവീന്ദർ സിംഗ് സന്ധു, ലാൽചന്ദ് രാജ്പൂത്, സമീർ ഡിഗെ, പരസ് മാംബ്രെ, രമേഷ് പൊവാർ തുടങ്ങി നിരവധി പേരെ പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

തന്‍റെ കരിയറിൽ ഒരേയൊരു ഫസ്റ്റ് ക്ലാസ് മൽസരം മാത്രം കളിച്ചിട്ടുള്ള അച്‌രേക്കർ പിന്നീടു പരിശീകലനെന്ന നിലയിലാണു പ്രശസ്തനായത്. ദാദർ ശിവാജി പാര്‍ക്കിലെ കാമത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിന്‍റെ സ്ഥാപകന്‍ കൂടിയാണ് അച്‌രേക്കർ.

സ്വർഗത്തിലെ ക്രിക്കറ്റ് ഇനി സമ്പന്നം. അച്‌രേക്കർ സാറിന്‍റെ സാന്നിധ്യം കൊണ്ട് സ്വർഗത്തിലെ ക്രിക്കറ്റ് ഇനി സമ്പന്നമാകും. അദ്ദേഹത്തിന്‍റെ കീഴിലാണ് ഞാൻ ക്രിക്കറ്റിന്‍റെ എബിസിഡി പഠിച്ചത്. അദ്ദേഹം നിർമിച്ച അടിത്തറയിലാണ് ഞാൻ എഴുന്നേറ്റു നിൽക്കുന്നത്. കഴിഞ്ഞ മാസം കൂട്ടുകാരോടൊത്ത് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. കളിയിലും ജീവിതത്തിലും ‘സ്ട്രെയ്റ്റ്’ ആയിരിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണ്. ജീവിതത്തിന്‍റെ ഇന്നിംഗ്സ് അദ്ദേഹം നന്നായി കളിച്ചിരിക്കുന്നു. എവിടെയായാലും അദ്ദേഹത്തിന്‍റെ കോച്ചിംഗ്  തുടരടട്ടെ, ഗുരുനാഥനെപ്പറ്റിയുള്ള സച്ചിന്‍റെ വാക്കുകള്‍….

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

1990ല്‍ ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts